21 May 2024, Tuesday

Related news

May 19, 2024
May 18, 2024
May 16, 2024
May 16, 2024
May 10, 2024
May 7, 2024
May 2, 2024
April 27, 2024
April 25, 2024
April 25, 2024

സൗന്ദര്യസംരക്ഷണം നൂതനമാര്‍ഗ്ഗങ്ങളിലൂടെ; കോസ്മെറ്റിക് ഗൈനക്കോളജി

ഡോ. സിമി ഹാരിസ്
April 16, 2024 4:24 pm

കോസ്‌മെറ്റിക് ഗൈനക്കോളജി എന്നത് വളരെ നൂതനമായ ആശയമാണ്. എന്നാല്‍ വര്‍ത്തമാന കാലത്ത് വളരെ ശ്രദ്ധ നേടുന്ന ഒരു ചികിത്സാ രീതിയാണ്. സ്ത്രീകളുടെ ഗര്‍ഭാശയ രോഗങ്ങള്‍ക്കും പ്രസവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുമാണ് ഗൈനക്കോളജി വിഭാഗം പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ കോസ്‌മെറ്റിക് ഗൈനക്കോളജി യില്‍ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യകരമായ പ്രവര്‍ത്തനത്തിനും പ്രാധാന്യം നല്‍കുന്നു. അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യുന്നു.

സ്ത്രീകളില്‍ എപ്പോഴൊക്കെയാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ സഹായം ആവശ്യം വരുന്നതെന്ന് നോക്കാം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് PCOD കൊണ്ടും ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ടും സ്വകാര്യ ഭാഗങ്ങള്‍ക്ക് പല വ്യത്യാസങ്ങള്‍ ഉണ്ടാകാം. വലിപ്പ വ്യത്യാസങ്ങള്‍, നിറ വ്യത്യാസങ്ങള്‍, അമിതമായ രോമ വളര്‍ച്ച എന്നിങ്ങനെ. ഇതു അവരെ മാനസികമായി അലട്ടുകയും അവരുടെ പഠനത്തെയും സാമൂഹ്യ ഇടപെടലുകളെയും സാരമായി ബാധിക്കുന്നതായും കണ്ടിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ നമ്മള്‍ കരുതലോടെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യണം. ഇതെല്ലാം വളരെ ലളിതമായും വേദന രഹിതമായും നമുക്ക് കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ പരിഹരിക്കാം. ഇതു ചെയ്യുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വര്‍ധിക്കും.

അടുത്തതായി കോസ്‌മെറ്റിക് ഗൈനക്കോളജി ശ്രദ്ധ കൊടുക്കുന്നത് ഗര്‍ഭധാരാണ സമയത്തും പ്രസവശേഷവും ഉണ്ടാകുന്ന ശാരീരിക വ്യത്യാസങ്ങള്‍ക്കാണ്. ഈ മാറ്റങ്ങള്‍ കാലക്രമേണ മാറാം, മാറാതിരിക്കാം. Stretch marks പലരുടെയും പ്രശ്‌നമാണ്. ഇതെല്ലാം ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി OP Pro­ce­dure ആയി ചെയ്തു കുറയ്ക്കാനും ആകാരഭംഗി വീണ്ടെടുക്കാനും സാധിക്കും.

അതുപോലെ പല സ്ത്രീകള്‍ അനുഭവിക്കുകയും എന്നാല്‍ പുറത്തു പറയാന്‍ വിഷമിക്കുകയും ചെയ്യുന്ന പ്രശ്‌നമാണ് vagi­nal lax­i­ty അഥവാ യോനി അയഞ്ഞു പോകുന്നത്. പലപ്പോഴും കുടുംബ ബന്ധങ്ങള്‍ തകരുകയും അതിനു പരിഹാരം തേടാന്‍ കഴിയാത്തതുമായ പല ദമ്പതികളുമുണ്ട്. അവര്‍ക്ക് ഏറ്റവും ഉചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധദ്ധ്യമാകുന്നു. ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി ഇതു പരിഹരിക്കപ്പെടും. ഇതോടൊപ്പം അവരുടെ ഇന്റിമേറ്റ് ഹെല്‍ത്ത് അഥവാ ശാരീരിക ബന്ധവും മാനസിക അടുപ്പവും കൂടുതല്‍ ധൃടമാവുകയും സന്തോഷകരമാവുകയും ചെയ്യുന്നു.

സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉദ്ധാരണ ശേഷിക്കുറവ് മാറ്റാന്‍ അവരുടെ sen­si­tive spots കണ്ടുപിടിച്ച് അതില്‍ local injec­tions ഉപയോഗിച്ച് OP pro­ce­dure ആയി പരിഹരിക്കുന്നതാണ് കോസ്‌മെറ്റിക് ഗൈനക്കോളജിയുടെ പ്രധാന ആകര്‍ഷണം. ഇതെല്ലാം പലര്‍ക്കും ആവശ്യമുണ്ടെങ്കിലും അതിനുള്ള സന്ദര്‍ഭവും സാഹചര്യവും കിട്ടാത്തതു കൊണ്ട് പലരും അതിനു മടിക്കുന്നു, കൂടാതെ അത് കേള്‍ക്കാന്‍ ആരും തയ്യാറാകുന്നില്ല. സ്ത്രീകള്‍ ഇതെല്ലാം പറഞ്ഞാലും അതിനെ നിസ്സാരമായി കാണാനും അവരെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറായിരുന്നു പതിവ്. എന്നാല്‍ ഇന്ന് ഇതെല്ലാം കോസ്‌മെറ്റിക് ഗൈനക്കോളജി വഴി പരിഹാരമുണ്ടാക്കുന്നു.

പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ് stress incon­ti­nence അഥവാ തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും, അമിതമായി ചിരിക്കുമ്പോഴും ഉണ്ടാകുന്ന മൂത്രം പോക്ക്. ഇതെല്ലാം ശാസ്ത്രക്രിയ മാര്‍ഗ്ഗമാണ് പരിഹരിക്കപ്പെടുന്നത്, എന്നാല്‍ ഇപ്പോള്‍ ലേസര്‍ ഉപയോഗിച്ച് വേദന രഹിതമായി അതിനുചിതമായ പരിഹാരം കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സാധദ്ധ്യമാണ്.

കോസ്‌മെറ്റിക് ഗൈനക്കോളജിയിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അത് പരിഹരിക്കപെടുകയും ചെയ്യുമ്പോള്‍ അത് അവരുടെ മാനസിക സന്തോഷവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുകയും അതോടൊപ്പം കുടുംബ ജീവിതവും സാമൂഹിക ജീവിതവും ആനന്ദകരമാവുകയും ചെയ്യുന്നു.

Dr. Simi Haris
Con­sul­tant Gynecologist &
Cos­met­ic Gynecologist
SUT Hos­pi­tal, Pattom

Eng­lish Sum­ma­ry: Beau­ty care through inno­v­a­tive meth­ods — cos­met­ic gynaecology

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.