22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ഏഴു വയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പച്ചമുളക് ദേഹത്ത് തേച്ചു; രണ്ടാനച്ഛന്റെ ക്രൂരത

Janayugom Webdesk
തിരുവനന്തപുരം
April 18, 2024 9:15 pm

തിരുവനന്തപുരത്ത് ഏഴു വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനം. സംഭവുമായി ബന്ധപ്പെട്ട് ആറ്റുകാല്‍ സ്വദേശി കാര്‍ത്തികേയനെ പൊലീസ് പിടികൂടി. ഒരു വര്‍ഷമായി അനു കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് പരാതിയുണ്ട്. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചെന്നുവെന്നും കുട്ടി മൊഴി നല്‍കി.
തന്നെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചതായി കുട്ടി വെളിപ്പെടുത്തി. പച്ച മുളക് ദേഹത്ത് തേച്ചതായും ഫാനില്‍ കെട്ടിത്തൂക്കിയെന്നും കുട്ടി പറഞ്ഞു. അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്ന് ഏഴുവയസുകാരന്‍ വീഡിയോയില്‍ പറയുന്നുണ്ട്. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകള്‍ക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അനുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: A sev­en-year-old boy was burned with a hot shov­el, and green chill­ies were smeared on his body; Cru­el­ty of the stepfather
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.