19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

നിലപാടില്ലായ്മയില്‍ വലഞ്ഞ് കോണ്‍ഗ്രസ്; രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം നേട്ടമാകുമെന്ന പ്രതീക്ഷയും കെെവിട്ടു

കെ കെ ജയേഷ്
കോഴിക്കോട്
April 20, 2024 10:00 pm

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ അസ്തമിക്കുന്നു. സംസ്ഥാനത്ത് പരസ്യ പ്രചാരണം അവസാനിക്കാൻ നാല് ദിവസം മാത്രം ബാക്കിനിൽക്കെ രാഹുലിന്റെ മത്സരം ദേശീയതലത്തിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വമിപ്പോൾ. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് ദേശീയ സാഹചര്യം വ്യക്തമാക്കി ഇടതുപക്ഷം ഉള്‍പ്പെടെ ഇന്ത്യ സഖ്യകക്ഷികള്‍ പറഞ്ഞിരുന്നു. ബിജെപിക്കെതിരെയാവണം രാഹുലിന്റെ പോരാട്ടമെന്നും ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ചുതള്ളുകയായിരുന്നു കോൺഗ്രസ് നേതൃത്വം. ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ ശരിവയ്ക്കുന്ന തരത്തിലാണ് ബിജെപിയുടെ ഇടപെടല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ആ­­­­ത്മ­വിശ്വാസമില്ലാത്തതിനാലാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ പറഞ്ഞു. പരമ്പരാഗത മണ്ഡലമായ അമേഠിയിൽ തോൽക്കുമെന്നതുകൊണ്ടാണ് വയനാട്ടിൽ മത്സരിക്കുന്നതെന്നും നഡ്ഡ പറഞ്ഞു. 

എസ്ഡിപിഐയുമായുള്ള കോൺഗ്രസിന്റെ ബന്ധവും ബിജെപി ഉപയോഗപ്പെടുത്തുന്നുണ്ട്. ജനങ്ങളിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയുമായി രാഹുൽ ഗാന്ധി സഖ്യം ചേരുന്നതെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ബിജെപിയുടെ നീക്കങ്ങളെ ഭയന്നാണ് രാഹുലിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെല്ലാം. ഉത്തരേന്ത്യയിൽ ബിജെപി പ്രചരണായുധമാക്കുമെന്ന് ഭയന്ന് വയനാട്ടിൽ മുസ്ലിം ലീഗിന്റെ കൊടിക്ക് പോലും വിലക്കേർപ്പെടുത്തി. മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന രാഹുൽ പൗരത്വ ഭേദഗതി വിഷയത്തിൽ ഉൾപ്പെടെ മൗനം തുടരുകയാണ്. ഈ നിലപാടുകളെല്ലാം കേരളത്തിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ശക്തമായി ചോദ്യം ചെയ്തു തുടങ്ങിക്കഴിഞ്ഞു. 

ബിജെപിയെ ഭയന്ന് ഒപ്പമുള്ളവരുടെ കൊടിയുയർത്താൻ അനുവദിക്കാതെ, സ്വന്തം കൊടി പോലും താഴ്ത്തിപ്പിടിച്ച് നടക്കുന്ന കോൺഗ്രസിന് എങ്ങനെ ഫാസിസത്തെ നേരിടാൻ കഴിയുമെന്നാണ് ചോദ്യം. ജനപ്രതിനിധിയെന്ന നിലയിലും രാഹുൽ ഗാന്ധി പരാജയമാണ്. വന്യജീവി ആക്രമണം ഉൾപ്പെടെ നിരന്തര പ്രശ്നങ്ങൾ നേരിടുന്ന വയനാടിന് വേണ്ടി ചെറുവിരലനക്കാൻ പോലും എംപിയായിരിക്കെ കഴിഞ്ഞിട്ടില്ല. വീണ്ടും മത്സരിക്കാനെത്തുമ്പോൾ താരപ്രഭയിൽ ആക്ഷേപങ്ങളെല്ലാം ജനങ്ങൾ മറക്കുമെന്നായിരുന്നു കോൺഗ്രസ് നേതൃത്വം കരുതിയിരുന്നത്. എന്നാൽ ആ പ്രതീക്ഷ പിഴച്ചു. ഒരു എംപിയുടെ സാന്നിധ്യമില്ലാതെ അത്രയേറെ ദുരിതങ്ങൾ അനുഭവിച്ച വയനാടൻ ജനത എല്ലാക്കാര്യങ്ങളും കൃത്യമായി തുറന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. 

Eng­lish Summary:Congress stuck in lack of posi­tion; The hope that Rahul’s can­di­da­ture will be an achieve­ment has also been dashed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.