22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാര്‍: കാര്‍ത്തിക്

Janayugom Webdesk
കൊല്‍ക്കത്ത
April 21, 2024 10:57 pm

ഈ സീസണ്‍ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ദിനേശ് കാര്‍ത്തിക് മികച്ച ഫോമിലാണുള്ളത്. ഇപ്പോഴിതാ ജൂ­ണില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് കാര്‍ത്തിക്.
ലോകകപ്പിൽ ഇന്ത്യക്കായി കളിക്കുന്നതിനെക്കാൾ വലുതായി ജീവിതത്തിൽ മറ്റൊന്നും നേടാനില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും കാര്‍ത്തിക് പറഞ്ഞു. 

എന്നാല്‍ വിക്കറ്റ് കീപ്പറുടെ കാര്യത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കും ഉറച്ച തീരുമാനമുണ്ടെന്നും അവരുടെ നിലപാട് എന്തായാലും അതിനെ പിന്തുണയ്ക്കുമെന്നും കാര്‍ത്തിക് വ്യക്തമാക്കി. ‌ഐപിഎല്ലിൽ മികച്ച ഫോമിൽ കളിക്കുന്ന കാർത്തിക്കും അവകാശവാദം ഉന്നയിച്ചതോടെ ഇന്ത്യൻ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള മത്സരം കടുത്തതായി. റിഷഭ് പന്ത്, കെ എൽ രാഹുൽ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരാണ് ഈ സ്ഥാനം ലക്ഷ്യമിടുന്ന മറ്റു താരങ്ങൾ. 

ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പറെ ഇതുവരെ തീരുമാനിച്ചിട്ടില്ലാത്ത ഇന്ത്യൻ ടീം മാനേജ്മെന്റ് ദിനേശ് കാർത്തിക്കിനെ ഫിനിഷറായി ടീമിൽ ഉൾപ്പെടുത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. 2022ൽ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കാർത്തിക് അതിനുശേഷം ദേശീയ ടീമിൽ കളിച്ചിട്ടില്ല. ‌

Eng­lish Summary:Ready to play T20 World Cup: Karthik
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.