11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 28, 2025
February 8, 2025
February 8, 2025
February 8, 2025
January 30, 2025
January 30, 2025
January 29, 2025
January 15, 2025
January 9, 2025
December 30, 2024

കെജ്‌രിവാളിന് ജയിലില്‍ ഇന്‍സുലിന്‍ നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
April 23, 2024 12:16 pm

തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പ്രമേഹം കൂടിയതിനെത്തുടര്‍ന്ന് ഇന്‍സുലിന്‍ നല്‍കി. തിങ്കളാഴ്ച വൈകിട്ട് ഏഴു മണിയോടെ കെജരിവാളിന്റെ ഷുഗര്‍ ലെവല്‍ 217 ആയി ഉയര്‍ന്നു. തുടര്‍ന്ന് ഇന്‍സുലിന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എഎപി ഇതിനെ സ്വാഗതം ചെയ്തു.

ജയിലില്‍ കെജരിവാളിന് ഇന്‍സുലിന്‍ നിഷേധിക്കുകയാണെന്ന് ആദ്ം ആദ്മി നേതാക്കള്‍ ആരോപിച്ചിരുന്നു. പ്രമേഹ ചികിത്സയ്ക്കായി സ്വന്തം ഡോക്ടറോട് ദിവസവും 15 മിനിറ്റ് വീഡിയോ കോളില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന കെജരിവാളിന്റെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. എന്നാല്‍ ഇന്‍സുലിന്‍ നല്‍കണോയെന്ന് പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കെജരിവാളിന് ഇന്‍സുലിന്‍ ആവശ്യമായിരുന്നുവെന്നും അദ്ദേഹം ആയിരുന്നു ശരിയെന്നും ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇന്‍സുലിന്‍ ആവശ്യമില്ലായിരുന്നുവെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോള്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍ നല്‍കിയതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയണമെന്നും അദ്ദേഹം ചോദിച്ചു.

Eng­lish Summary:Kejriwal was giv­en insulin in jail
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.