28 January 2026, Wednesday

Related news

December 27, 2025
December 23, 2025
December 11, 2025
December 3, 2025
December 2, 2025
November 18, 2025
November 6, 2025
October 28, 2025
October 27, 2025
October 22, 2025

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു

Janayugom Webdesk
കണ്ണൂർ
April 23, 2024 11:24 pm

കെപിസിസി പ്രസിഡന്റും കണ്ണൂർ ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. കെ സുധാകരന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്ന വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്.
2009 മുതൽ 2014 വരെ മനോജ് സുധാകരന്റെ പിഎ ആയിരുന്നു. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നതെന്ന് മനോജ് പറഞ്ഞു. കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്തില്ല. യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് പറഞ്ഞു. 

നിലവിലെ എൻഡിഎ സ്ഥാനാർത്ഥിയും കെ സുധാകരന്റെ അടുത്ത അനുയായിയും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥാണ് മനോജിന് അം​ഗത്വം നൽകിയത്. കണ്ണൂർ മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെകട്ടറി കെ ശ്രീകാന്തും പങ്കെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രഘുനാഥ് ഡിസംബറിലാണ് കോൺ​ഗ്രസ് വിട്ടത്. 

Eng­lish Sum­ma­ry: KPCC pres­i­dent K Sud­hakaran’s PA has joined the BJP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.