22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024

ഹോർലിക്സും ബൂസ്റ്റുമൊന്നും ഇനിമുതല്‍ ഹെല്‍ത്ത് ഡ്രിങ്കുകളല്ല: ‘ആരോഗ്യ’ വിഭാഗത്തിൽ നിന്ന് ഒഴിവാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
April 25, 2024 5:51 pm

ജനപ്രിയ ബ്രാൻഡുകളായ ‘ഹോർലിക്‌സ്’, ‘ബൂസ്റ്റ്’ എന്നിവയെ ആരോഗ്യവുമായി ബന്ധപ്പെട്ട ലേബലില്‍ നിന്ന് ഒഴിവാക്കി പകരം “ഫങ്ഷണൽ ആൻഡ് ന്യൂട്രീഷണൽ ഡ്രിങ്കുകൾ” എന്നാക്കി ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ് (എച്ച്‌യുഎൽ). ഇത്തരം പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തില്‍നിന്ന് ഒഴിവാക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം നിർദ്ദേശിച്ചതിന് പിന്നാലെയാണ് എച്ച്‌യുഎല്ലിൻ്റെ തീരുമാനം. 

ഈ പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സ്വീകാര്യമായ പരിധിയേക്കാൾ വളരെ കൂടുതലാണെന്ന് കേന്ദ്രം പറഞ്ഞു.ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ‑കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനായിരുന്നു നിര്‍ദേശം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു ഇത്.
പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് തീരുമാനം. ഏതാനും ദിവസംമുമ്പ് ബോണ്‍വിറ്റയില്‍ പരിശോധന നടന്നിരുന്നു. ബോണ്‍വിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങള്‍ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ‑കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു അതിന് കാരണമായി പറഞ്ഞത്.

പാനീയത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് ഉയർത്തിക്കാട്ടുന്ന ഫുഡ്‌ഫാർമർ എന്ന ഇൻഫ്ലുവൻസർ റെവന്ത് ഹിമത്‌സിങ്കയുടെ വീഡിയോ വൈറലാകുകയും വ്യാപകമായ വിമർശനത്തിന് കാരണമാവുകയും ചെയ്തതിന് തൊട്ടുപിന്നാലെ, “തെറ്റിദ്ധരിപ്പിക്കുന്ന” പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പിൻവലിക്കാൻ എൻസിപിസിആർ കഴിഞ്ഞ വർഷം ബോൺവിറ്റയോട് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. കാഡ്ബറിയുടെ ഉടമസ്ഥതയിലുള്ള ഒരു ബ്രാൻഡാണ് ബോണ്‍വിറ്റ. വീഡിയോ വൈറലായതോടെ, സപ്ലിമെൻ്റുകൾ ‘ഹെൽത്ത് ഡ്രിങ്കുകൾ’ എന്ന് ലേബൽ ചെയ്യുന്ന കമ്പനികൾക്കെതിരെയും മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നതിനെതിരെയും നടപടിയെടുക്കാൻ ബാലാവകാശ സംഘടന എഫ്എസ്എസ്എഐയോട് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Hor­licks and Boost are no longer health drinks: removed from ‘health’ category

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.