ഇന്ത്യാ മുന്നണി ബിഫിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന ആരോപണവുമായി യുപി മുഖ്യമന്ത്രി ആദിത്യനാഥ്. തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാനുള്ള അനുമതി എല്ലാവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബീഫ് കഴിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് ന്യൂനപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കമെന്ന് മൊറാദാബാദില്‍ നടന്ന ബിജെപി പ്രചാരണ പരിപാടിക്കിടെ അദ്ദേഹം ആരോപിച്ചു
നാണംകെട്ട കോണ്‍ഗ്രസ് ബീഫ്കഴിക്കാനുള്ള അനുമതി നല്‍കുമെന്ന വാഗ്ദാനം നല്‍കിയിരിക്കുകയാണ്. കശാപ്പുകാരുടെ കയ്യിലേക്കാണ് പശുവിനെ കൊടുക്കാന്‍ പോകുന്നത്. ഇന്ത്യ ഇത് അംഗീകരിക്കുമോ ഗോമാതാവിനോടുള്ള ആരാധന കാരണം ഹിന്ദു ആചാരം പിന്തുടരുന്ന രാജ്യത്തുടനീളമുള്ള ജനങ്ങള്‍ ബീഫ് കഴിക്കാത്തവാരാണ്. ന്യൂനപക്ഷങ്ങളെ പരിഗണിച്ച് കോണ്‍ഗ്രസ് ബീഫ് കഴിക്കാനുള്ള ഇളവ് നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല ആദിത്യനാഥ് വിമര്‍ശിച്ചു.
കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ എവിടെയും ബീഫിനെപ്പറ്റി പരാമര്‍ശമില്ല എന്നിരിക്കെയാണ് അദ്ദേഹം ഈ വിഷയത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പല സംസ്ഥാനങ്ങളിലും ഗോവധവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ കര്‍ശന നിയമങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഭേദഗതി ചെയ്യപ്പെട്ട ഗോവധ നിരോധന നിയമമനുസരിച്ച് യുപിയില്‍ ഗോവധം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും മൂന്ന് ലക്ഷം രുപ പിഴയും വരെ ലഭിക്കും.
English Summary:
Adityanath says that if Congress comes to power, they will give permission to eat beef
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.