25 November 2024, Monday
KSFE Galaxy Chits Banner 2

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഇറാഖ്; 15 വർഷം വരെ തടവ്

Janayugom Webdesk
ബാഗ്‍ദാദ്
April 28, 2024 8:01 pm

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കി ഇറാഖ്. ഇത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. സ്വവര്‍ഗാനുരാഗം വെളിപ്പെട്ടാല്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കുന്നതാണ് നിയമം. പാര്‍ലമെന്റിലെ 329 അംഗങ്ങളില്‍ 170 പേരുടെ പിന്തുണയോടെയാണ് ബില്‍ പാസാക്കിയത്. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും പുതിയ ബിൽ പ്രകാരം ലഭിക്കും. 1988ലെ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലാണ് ഭേദഗതി വരുത്തിയത്. 

ആദ്യ ഡ്രാഫ്റ്റില്‍ സ്വവര്‍ഗബന്ധങ്ങള്‍ക്ക് വധശിക്ഷ നല്‍കാനായിരുന്നു തീരുമാനം. സ്വവർഗ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞത് ഏഴ് വർഷത്തെ തടവും സ്ത്രീകളെ പോലെ മനഃപൂര്‍വം പെരുമാറുന്ന പുരുഷന്മാർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും ലഭിക്കും. വ്യക്തിപരമായ ആഗ്രഹവും ലൈംഗിക ചായ‍്‍വുകളും അടിസ്ഥാനമാക്കിയുള്ള ലിംഗമാറ്റം കുറ്റകൃത്യമാക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ട്രാൻസ് വ്യക്തികളെയും ഡോക്ടർമാരെയും മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്യുന്നു. പുതിയ ഭേദഗതി പ്രകാരം സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെയും നിരോധിച്ചു. 

ഇത്തരം പ്രവൃത്തികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധ നടപടിയായി നിയമം പ്രവർത്തിക്കുന്നു എന്നാണ് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച റെയ്ദ് അൽ‑മാലികി വാർത്ത എജൻസിയോട് പറഞ്ഞത്. യുഎസും യുറോപ്പും നിയമത്തെ എതിർക്കുന്നു. ഇത് ഒരു ആഭ്യന്തര കാര്യമാണ്, ഇറാഖിന്റെ കാര്യങ്ങളിൽ ഒരു ഇടപെടലും അംഗീകരിക്കുന്നില്ലെന്നും റെയ്ദ് അൽ‑മാലികി പറഞ്ഞു.

നേരത്തെ ഇറാഖിലെ എൽജിബിടിക്വ്യൂഐ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ സ്വവർഗരതിയുടെ പേരിൽ വേശ്യാവൃത്തി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ ഉപയോഗിച്ച് വിചാരണയ്ക്ക് വിധേയരായിട്ടുണ്ട്. പുതിയ ബിൽ മൗലിക മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ദിവസേന വേട്ടയാടപ്പെടുന്ന ഇറാഖികളെ കൂടുതൽ അപകടത്തിൽ ആക്കുകയും ചെയ്യുന്നുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇറാഖ് ഗവേഷകനായ റസാവ് സാലിഹി മാധ്യമങ്ങളോട് പറഞ്ഞു. നിയമം മനുഷ്യാവകാശങ്ങൾക്ക് ഭീഷണിയാണെന്നും സമ്പദ്‍വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വിദേശ നിക്ഷേപം ആകർഷിക്കാനുമുള്ള ഇറാഖിന്റെ ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Iraq Crim­i­nal­izes Homo­sex­u­al­i­ty; Impris­on­ment up to 15 years

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.