23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 12, 2024
August 7, 2024
April 29, 2024
April 2, 2024
April 1, 2024
February 28, 2024
January 18, 2024
January 9, 2024
November 20, 2023
September 15, 2023

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി

Janayugom Webdesk
ആലപ്പുഴ
April 29, 2024 10:57 pm

വേമ്പനാട് കായലിൽ ആലപ്പുഴയില്‍ വിനോദസഞ്ചാരികളുമായി പോയ ഹൗസ് ബോട്ട് ഭാഗികമായി മുങ്ങി. മണല്‍ത്തിട്ടയില്‍ ഇടിച്ചതാണ് ഹൗസ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് നിഗമനം. ആന്ധ്രാ സ്വദേശികളായ രണ്ട് വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടില്‍ ഉണ്ടായിരുന്നത്. സമീപത്തെ സ്പീഡ് ബോട്ടില്‍ ഉണ്ടായിരുന്നവര്‍ ഇവരെ രക്ഷപ്പെടുത്തി. 

ബോട്ട് പകുതിയോളം വെള്ളത്തിലേക്ക് മുങ്ങിയപ്പോഴേക്കും സമീപത്തുണ്ടായിരുന്ന സ്പീഡ് ബോട്ട് ഡ്രൈവർമാർ ഇവർക്ക് അരികിലേക്ക് എത്തിയതിനാൽ വലിയൊരു അപകടം ഒഴിവായി. ആലപ്പുഴ സായിക്ക് സമീപത്തെ റിസോര്‍ട്ടില്‍ നിന്ന് കന്നിട്ട ജെട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഹൗസ്‌ബോട്ട് ആണ് മുങ്ങിയത്. മതിയായ സുരക്ഷാ സംവിധാനങ്ങളും രേഖകളും ഇല്ലാത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സിംഗിൾ ബെഡ് റൂമിന്റെ ഈ ബോട്ടിൽ ജീവനക്കാർ ഉൾപ്പെടെ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. 

Eng­lish Sum­ma­ry: House­boat sank in Alappuzha

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.