24 January 2026, Saturday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

പള്ളിയില്‍ വച്ച് 15കാരനെ ലൈം ഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

Janayugom Webdesk
അര്‍കാന്‍സാസ്
May 1, 2024 8:20 pm

യുഎസിലെ പള്ളിയില്‍ വച്ച് 15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. 26കാരിയായ റീഗന്‍ ഗ്രേ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. 2020 മുതല്‍ വിദ്യാര്‍ത്ഥി പീഡനത്തിന് ഇരയാക്കിയിരുന്നു എന്നാണ് വിവരം. അര്‍കാന്‍സാസ് പള്ളിയില്‍ ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍ ബാപ്റ്റിസ് ചര്‍ച്ചില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്.

മകന്റെ ഫോണില്‍ അധ്യാപികയുടെ നിരവധി നഗ്ന ചിത്രങ്ങള്‍ രക്ഷകര്‍ത്താക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിവരം പള്ളിയിലെ പാസ്റ്ററെ അറിയിച്ചു. ഇതോടെ ഇവരെ വോളന്റിയര്‍ സ്ഥാനത്ത് നിന്നും സസ്‌പെന്റ് ചെയ്തു. പിന്നീട് ഇവര്‍ സ്‌നാപ്പ്ചാറ്റില്‍ കുട്ടിയ്ക്ക് സന്ദേശം അയക്കുന്നതായി കണ്ടെത്തി. ഇവരുടെ വീട്ടിലും കാറിലും വച്ച് കുട്ടിയെ പീഡിപ്പിച്ചതായാണ് വിവരം. 2023ല്‍ നടന്ന കൗണ്‍സിലിംഗില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായി എഫ്ബിഐയെ പള്ളി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ലിറ്റില്‍ റോക്ക് ക്രിസ്ത്യന്‍ അക്കാദമിയില്‍ അധ്യാപികയായ യുവതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടര്‍ന്ന് ലൈംഗികാതിക്രമ കുറ്റം ചുമത്തി. അറസ്റ്റിലായ പ്രതിയെ 20,000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Eng­lish Sum­ma­ry: Teacher arrest­ed for sex­u­al­ly assault­ing 15-year-old boy in church

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.