കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോൺഗ്രസ് പാകിസ്ഥാന്റെ അനുയായികളാണെന്ന് മോഡി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്ഥാനാണെന്ന് മോഡി പറഞ്ഞു. കോൺഗ്രസിനായി പ്രാർത്ഥിക്കുകയാണ് പാകിസ്ഥാൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യ മുന്നണിയെന്നും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോഡി ആരോപിച്ചു.
കോൺഗ്രസ് ഭരണഘടന മാറ്റാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഭരണഘടന മാറ്റി പ്രത്യേക വിഭാഗത്തിന് സംവരണം നൽകില്ലെന്ന് കോൺഗ്രസിന് എഴുതി ഉറപ്പ് നൽകാൻ കഴിയുമോ എന്നും മോഡി ചോദിച്ചു. തുടര്‍ച്ചയായി മോഡി നടത്തിവരുന്ന വിദ്വേഷ പ്രസ്താവനകള്‍ക്കെതിരെ സിപിഐ അടക്കം പരാതി നല്‍കിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.
English Summary:Modi again made hateful statements against Congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.