19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 1, 2024
December 1, 2024
November 27, 2024
November 27, 2024
November 25, 2024
November 25, 2024
November 25, 2024
November 24, 2024
November 24, 2024

രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരു: കെ സുരേന്ദ്രൻ

Janayugom Webdesk
കോഴിക്കോട്
May 3, 2024 7:53 pm

റായ്ബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാൻ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നു. എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. 

വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിയും വരെ ഉത്തരേന്ത്യയിൽ മത്സരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവെച്ചു. കഴിഞ്ഞ അഞ്ചുവർഷമായി രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോൾ സമ്പൂർണത കൈവരിച്ചിരിക്കുകയാണ്. വയനാട്ടിൽ രാഹുലിനെ പിന്തുണച്ച യുഡിഎഫുകാരെയും കോൺഗ്രസുകാരെയും അദ്ദേഹം പറ്റിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് അദ്ധ്വാനിച്ചതിന്റെ കൂലി അവർക്ക് രാഹുൽ കൊടുത്തു കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. 

Eng­lish Summary:Rahul Gand­hi is the biggest cow­ard in Indi­an pol­i­tics: K Surendran
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.