22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

June 19, 2024
June 2, 2024
June 2, 2024
May 31, 2024
May 26, 2024
May 24, 2024
May 8, 2024
May 6, 2024
May 6, 2024
May 4, 2024

കൊടുംചൂടിന് നേരിയ ആശ്വാസം; ഉഷ്ണ തരംഗ മുന്നറിയിപ്പില്ല

Janayugom Webdesk
തിരുവനന്തപുരം
May 4, 2024 10:24 pm

സംസ്ഥാനത്ത് കൊടുംചൂടിന് നേരിയ ആശ്വാസം. ഒരു ജില്ലയിലും ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ പത്ത് ദിവസമായി വിവിധ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിന്നിരുന്നു. അതേ സമയം തിങ്കളാഴ്ച വരെ 12 ജില്ലകള്‍ക്ക് ഉയര്‍ന്ന താപനില മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.

സാധാരണ താപനില രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂർ, കോഴിക്കോട് 38, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ 37, തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർകോട് 36 വരെയുമാകാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ട്. ഏഴാം തീയതി വയനാട് ജില്ലയിലും എട്ടാം തീയതി മലപ്പുറം ജില്ലയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

Eng­lish Summary:Slight relief from intense heat; No heat wave warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.