റഫയില്‍ ആക്രമണം നടത്തിയാല്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആഗോളതലത്തില്‍ ഇസ്രയേലിനെതിരെയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രതികരണവുമായി ബൈഡന്‍ രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ ഇസ്രയേല്‍ റഫയിലേക്ക് പോയിട്ടില്ല. അഥവാ ജനവാസമേഖലയില്‍ ആക്രമണം നടത്തിയാല്‍ കൈവശമുള്ള ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് യുഎസ് നിര്‍ത്തുമെന്നാണ് ബൈഡന്റെ പ്രഖ്യാപനം.
എന്നാല്‍ ഇസ്രയേലിനെ പൂര്‍ണമായി കൈവിടില്ലെന്നും അയേണ്‍ ഡാംഎയര്‍ ഡിഫന്‍സ് സിസ്റ്റം ഉള്‍പ്പെടെയുള്ള പ്രതിരോധ ആയുധങ്ങള്‍ നല്‍കുന്നത് തുടരുമെന്നും ബൈഡന്‍ പറഞ്ഞു. ഗാസയില്‍ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും രക്ഷനേടി ഭൂരിഭാഗം പലസിതീന്‍ ജനതയും റഫയിലാണ് അഭയം തേടിയിരിക്കുന്നത്. ഇവിടെയും ആക്രമണം നടത്തുകയാണെങ്കില്‍ അത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ബൈഡന്റെ പുതിയ പ്രഖ്യാപനം.
നേരത്തെ റഫയെ ആക്രമിക്കാനുള്ള നീക്കത്തെ തടുക്കാനായി ഇസ്രയേലിലേക്കുള്ള ആയുധക്കയറ്റുമതി അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ ഏഴു മാസമായി ഇസ്രയേല്‍ ഹമാസില്‍ ആക്രമണം നടത്തിവരികയാണ്. ഇതുവരെ കുട്ടികളടക്കം 34800 ആളുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
English Summary:Will not give weapons to Israel if attack on Rafah: Joe Biden
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.