28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 26, 2024
September 23, 2024
September 20, 2024
September 17, 2024
September 17, 2024
September 15, 2024
September 13, 2024
September 10, 2024
September 5, 2024
August 20, 2024

കെജ്‌രിവാളിനെ മുഖ്യമന്ത്രി പദവിയിൽനിന്ന് മാറ്റണമെന്ന ഹർജി തള്ളി സുപ്രീംകോടതി

Janayugom Webdesk
ന്യൂഡൽഹി
May 13, 2024 2:39 pm

ഡല്‍ഹി മദ്യനയക്കേസിൽ ഇഡി അറസ്റ്റുചെയ്ത ആം ആദ്‌മി നേതാവ് അരവിന്ദ്‌ കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കെജ്രിവാളിനെ അധികാരത്തിൽ നിന്ന് നീക്കാൻ നിയമപരമായ അവകാശമില്ലെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഹരജി തള്ളിയത്. 

ഇഡിയുടെ എതിർപ്പ് തള്ളി ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. പ്രചാരണരംഗത്ത്‌ സജീവമാകാനുള്ള കെജ്‌രിവാളിന്റെ അവകാശം ജസ്റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, ജസ്റ്റിസ്‌ ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച്‌ അംഗീകരിക്കുകയും ചെയ്തു. 

മുഖ്യമന്ത്രിയുടെ ഓഫീസോ ഡൽഹി സെക്രട്ടറിയറ്റോ സന്ദർശിക്കരുത്, അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടരുത്‌, മദ്യനയക്കേസിനെക്കുറിച്ച്‌ പ്രസ്‌താവന അരുത്‌, സാക്ഷികളുമായി സംസാരിക്കരുത്‌, കേസുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകൾ പരിശോധിക്കാൻ പാടില്ല, ജൂൺ രണ്ടിന്‌ കീഴടങ്ങണം തുടങ്ങിയ ഉപാധികളോടെയാണ്‌ ജാമ്യം. 

Eng­lish Summary:The Supreme Court reject­ed the plea seek­ing removal of Kejri­w­al from the post of Chief Minister
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.