26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് തീപിടിച്ച് രോഗി മരിച്ചു; ഡ്രൈവർക്കെതിരെ കേസ്

Janayugom Webdesk
കോഴിക്കോട്
May 14, 2024 8:56 pm

നഗരത്തിൽ ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ചുമറിഞ്ഞ് തീപിടിച്ച് രോഗിയായ മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന (57)യാണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ ഭർത്താവടക്കം ആറുപേർക്ക് പരിക്കേറ്റു.
അടിയന്തര ശസ്ത്രക്രിയയ്ക്ക് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്ന ആംബുലൻസാണ് ഇന്നലെ പുലർച്ചെ അപകടത്തിൽപ്പെട്ടത്. ആശുപത്രിയില്‍ എത്തുന്നതിന് അര കിലോമീറ്റർ മുമ്പ് പുതിയറയിീ നിയന്ത്രണം വിട്ട ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി. തീ ആളിപ്പടർന്നതിനെ തുടർന്ന് രക്ഷപ്പെടാനാകാതെ സുലോചന വെന്തുമരിക്കുകയായിരുന്നു. മഴ കനത്തു പെയ്യുന്നതിനിടെ വളവിൽ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

സുലോചന ഒഴികെ ആംബുലൻസിൽ ഉണ്ടായിരുന്ന ആറുപേരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഭർത്താവ് ചന്ദ്രൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. മറിഞ്ഞയുടന്‍ തന്നെ ആംബുലൻസ് കത്തിയമര്‍ന്നു. മീഞ്ചന്ത ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴേയക്കും മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിൽ ഒരു ഡോക്ടർ, രണ്ട് നഴ്സുമാർ, മരിച്ച സുലോചനയുടെ ഭർത്താവ് ചന്ദ്രൻ, കൂട്ടിരിപ്പുകാരി, ഡ്രൈവർ എന്നിവരാണ് ഉണ്ടായിരുന്നത്. ഡ്രൈവറും ഡോക്ടറും ഒരു നഴ്സിങ് അസിസ്റ്റന്റും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ചന്ദ്രൻ ഉൾപ്പെടെ മറ്റ് മൂന്നുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.
സംഭവത്തിൽ ഡ്രൈവർ അർജുനെതിരെ കേസെടുത്തു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസ്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: The patient died after the ambu­lance hit the trans­former and caught fire

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.