21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
February 20, 2025
February 8, 2025
February 2, 2025
January 13, 2025
January 7, 2025
January 6, 2025
January 3, 2025

സ്വകാര്യവത്ക്കരണം ആരോഗ്യരംഗം തകര്‍ത്തു; ചികിത്സയുടെ ഗുണമേന്മ കുറച്ചുവെന്ന് ലാന്‍സെറ്റ് പഠനം

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2024 10:42 pm

സ്വകാര്യവത്ക്കരണം ആരോഗ്യ മേഖലയുടെ നട്ടെല്ല് തകര്‍ത്തതായി പഠന റിപ്പോര്‍ട്ട്. ചികിത്സാ ഗുണമേന്മ ഗണ്യമായി ഇടിഞ്ഞു. രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് പകരം ലാഭം മാത്രം ലക്ഷ്യമിട്ടാണ് സ്വകാര്യ ആശുപത്രികള്‍ പ്രവൃത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മികച്ച വരുമാനമുള്ള രാജ്യങ്ങളായ അമേരിക്ക, ജര്‍മ്മനി, ക്യാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് സ്വകാര്യ ആശുപത്രികളുടെ ലാഭേച്ഛയും ചികിത്സാ ലഭ്യതക്കുറവും മൂലം രോഗികള്‍ നേരിടുന്ന ദുരിതം വരച്ച് കാട്ടുന്നത്. ഓക്സ്ഫഡ് യുണിവേഴ്സിറ്റിയുമായി ചേര്‍ന്നായിരുന്നു ലാന്‍സെറ്റിന്റെ പഠനം. ഇന്ത്യയടക്കമുള്ള താഴ്ന്ന‑ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും പൊതുമേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുന്നതാണ് ലാന്‍സെറ്റ് റിപ്പോര്‍ട്ടെന്ന് ആരോഗ്യ ഗവേഷകനായ വികാസ് ആര്‍ കേസരി പറഞ്ഞു. 

പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ പരാജയപ്പെടുന്നു. ഇത് ആരോഗ്യ മേഖലയുടെ നേട്ടം ജനങ്ങളില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവൃത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ജീവനക്കാരെ ഉപയോഗിച്ചാണ് സ്വകാര്യ ആശുപത്രികള്‍ ദൈനംദിനം പ്രവര്‍ത്തനം നടത്തുന്നത്. രോഗീ- ഡോക്ടര്‍ അനുപാതത്തിലും നിര്‍ദിഷ്ട നിയമം പാലിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യറാകുന്നില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ് കാലത്ത് സര്‍ക്കാര്‍ ആശുപത്രികളെ അപേക്ഷിച്ച് കുടുതല്‍ രോഗികള്‍ക്ക് ജീവഹാനി സംഭവിച്ചത് സ്വകാര്യ ആശുപത്രികളിലായിരുന്നു. വര്‍ധിച്ച ചികിത്സാ ചെലവ്, അനാവശ്യ പരിശോധന, ആത്യാധൂനിക മെഡിക്കല്‍ യന്ത്രങ്ങളുടെ അഭാവം എന്നിവ സ്വകാര്യ ആശുപത്രി പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു. ജീവനക്കാരുടെ സേവന- വേതന വ്യവസ്ഥകളിലും അടിമുടി മാറ്റം വരണം.
രോഗികള്‍ കൂടുന്നുണ്ടെങ്കിലും ജീവനക്കാരുടെ എണ്ണം കുറച്ച് ലാഭം കൊയ്യാനാണ് സ്വകാര്യാശുപത്രികള്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സർക്കാർ, സ്വകാര്യ ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ തമ്മിലുള്ള ചികിത്സാ ചിലവിലെ വ്യാപകമായ വ്യതിയാനത്തെക്കുറിച്ച് സുപ്രീം കോടതി ആശങ്ക ഉന്നയിച്ച സമയത്താണ് പഠനം പുറത്തുവന്നിരിക്കുന്നത്. ആശുപത്രികള്‍ തമ്മിലുള്ള മത്സരം ശക്തമായി തുടരുമ്പോള്‍ സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങൾ വെളിപ്പെടാറില്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry: Pri­vati­sa­tion has destroyed the health sector

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.