യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-ബംഗളൂരു വിമാനം അടിയന്തരമായി നിലത്തിറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിരുച്ചിറപ്പള്ളിയില്‍ ഇറക്കിയത്. 137 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു.
ജീവനക്കാരുടെ സമരം തുടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ സാങ്കേതിക തകരാറ് മൂലം യാത്ര മുടങ്ങുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രണ്ടുവിമാനങ്ങൾ സാങ്കേതിക തകരാറ് മൂലം യാത്ര റദ്ദാക്കിയിരുന്നു.
വെള്ളിയാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന വിമാനം എയർ കണ്ടിഷൻ യൂണിറ്റിൽ തീ കണ്ടെത്തിയതോടെ ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു. ഇതേ ദിവസം പൂനയിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന എഐ-858 വിമാനം റൺവേയിലൂടെ നീങ്ങിയതോടെ ലഗേജ് ട്രാക്‌ടറിലിടിച്ച് അപകടത്തിൽ പെടുകയും ചെയ്തിരുന്നു.
English Summary:Engine failure: Thiruvananthapuram-Bengaluru flight made an emergency landing
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.