9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 3, 2025

ബൈഭവ് കുമാര്‍ അറസ്റ്റ്; ബിജെപി ആസ്ഥാനത്ത് നാളെ ജയില്‍ നിറയ്ക്കല്‍ സമരം

റെജി കുര്യന്‍
ന്യൂഡല്‍ഹി
May 18, 2024 10:30 pm

കായികമായി ഉപദ്രവിച്ചെന്ന ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സ്വാതി മലിവാളിന്റെ പരാതിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ നാളെ ഉച്ചയ്ക്ക് ബിജെപി ആസ്ഥാനത്ത് എഎപിയുടെ ജയില്‍ നിറയ്ക്കല്‍ സമരത്തിന് കെജ്‌രിവാളിന്റെ ആഹ്വാനം. എഎപി നേതാക്കളെല്ലാം ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുക്കണമെന്ന് എഎപി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ നിര്‍ദേശിച്ചു.

സ്വാതിയുടെ പരാതിയും അനുബന്ധ രാഷ്ട്രീയ നീക്കങ്ങളും അറസ്റ്റും എല്ലാം ബിജെപി പിന്നാമ്പുറക്കഥയുടെ ഭാഗമാണെന്നാണ് എഎപിയുടെ വിലയിരുത്തല്‍. ഡല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷകൂടിയായ സ്വാതി തിങ്കളാഴ്ച കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ സിവില്‍ലൈനിലെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോള്‍ ബൈഭവ് കുമാര്‍ കായികമായി തന്നെ ഉപദ്രവിച്ചെന്നാണ് പരാതി ഉന്നയിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കെജ്‌രിവാളിന്റെ വസതിയില്‍ നിന്നും ബെെഭവ് കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.

എഎപിക്കുള്ളില്‍ തര്‍ക്കങ്ങളുണ്ടാക്കി ഡല്‍ഹി ഭരണം അട്ടിമറിക്കാന്‍ ബിജെപി ഗൂഢനീക്കങ്ങള്‍ നടത്തുന്നെന്ന ആക്ഷേപം കെജ്‌രിവാള്‍ ഉള്‍പ്പെടെ നേരത്തെ ഉയര്‍ത്തുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. എംഎല്‍എമാരെ അടര്‍ത്താന്‍ ബിജെപി നടത്തുന്ന നീക്കങ്ങള്‍ക്ക് തടയിടാനെന്നോണം കെജ്‌രിവാള്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടു തേടിയുള്ള പ്രമേയം അസംബ്ലിയില്‍ പാസാക്കുകയും ചെയ്തു. മദ്യനയ കേസില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത ഇഡി നീക്കങ്ങള്‍ സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതോടെ പരാജിതമായി.

ബിജെപി-എഎപി-ലഫ്റ്റനന്റ് ഗവര്‍ണര്‍ തര്‍ക്കങ്ങള്‍ നിരന്തരം തുടരുന്നതിനിടെയാണ് സ്വാതി മലിവാള്‍ തന്നെ കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാര്‍ ഉപദ്രവിച്ചെന്ന പരാതിയുമായി രംഗപ്രവേശം ചെയ്തത്. വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗപ്പെടുത്താന്‍ ബിജെപി കൊണ്ടുപിടിച്ച ശ്രമം നടത്തുകയും ചെയ്തു. ഇതെല്ലാം വിലയിരുത്തിയുള്ള പുതിയ പൂഴിക്കടകന്‍ നീക്കമാണ് ഇന്നലെ കെജ്‌രിവാളിന്റെ ഭാഗത്തു നിന്നുണ്ടായത് എന്നതും ശ്രദ്ധേയം.
സ്വാതിയും എഎപിയും തമ്മിലുള്ള പടലപിണക്കങ്ങള്‍ക്ക് വിശദീകരണം നല്‍കാന്‍ കെജ്‌രിവാള്‍ ഇനിയും തയ്യാറായില്ലെങ്കിലും സ്വാതിയിലൂടെ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ ചെറുക്കാനുള്ള തീരുമാനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഡിഡിയു മാര്‍ഗിലുള്ള ബിജെപി കേന്ദ്ര ആസ്ഥാനത്തേക്ക് എഎപി റാലി സംഘടിപ്പിക്കും. ഇന്നുച്ചയ്ക്ക് 12നാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. 

എഎപി നേതാക്കളെ മുഴുവന്‍ അഴിക്കുള്ളിലാക്കാനാണ് ബിജെപി നീക്കം. അതിന്റെ ഒടുവിലത്തെ ഇരയാണ് ബൈഭവ്. വിദേശത്ത് നേത്ര ശസ്ത്രക്രിയക്കു ശേഷം മടങ്ങിയെത്തിയ രാഘവ് ഛദ്ദയാകും അടുത്ത ഇര. സൗരവ് ഭരദ്വാജ്, അതിഷി ഇങ്ങനെ ബിജെപി ലക്ഷ്യം വയ്ക്കുന്ന നേതാക്കളെല്ലാം ഇന്ന് ബിജെപി കേന്ദ്ര ആസ്ഥാനത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കണം. ബിജെപിക്ക് ആവശ്യമുള്ള എഎപി നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരമാണ് ഇന്ന് നടക്കുകയെന്നും ബൈഭവിന്റെ അറസ്റ്റിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. 

Eng­lish Summary:Baibhav Kumar arrest­ed; Jail fill­ing strike at BJP head­quar­ters tomorrow
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.