23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026

ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു; മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു

Janayugom Webdesk
ചെന്നൈ
May 25, 2024 5:39 pm

തമിഴ്‌നാട്ടില്‍ ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. മധുരയിലെ സ്വകാര്യ ഉറുദുപഠനകേന്ദ്രത്തിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ പതിമൂന്നുകാരിന്‍ ഒമ്പതുവയസുകാരനെ കത്തികൊണ്ട് കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്തു. ബിഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം.

ബിഹാര്‍ സ്വദേശികളായ പതിമൂന്ന് വിദ്യാര്‍ഥികളാണ് ഇവിടെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. ഒന്‍പതുവയസുകരാനായ ഷാനവാസും 13കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായതോടെ അടുക്കളയിലെ കത്തി ഉപയോഗിച്ച് ഷാനവാസിനെ കുത്തുകയായിരുന്നു.
ആഴത്തില്‍ കുത്തേറ്റ ഷാനവാസ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാല്‍ കുട്ടിയുടെ മൃതദേഹം ആരും കാണാതിരിക്കാന്‍ സമീപത്തെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. 

സ്‌കൂള്‍ മാനേജ്‌മെന്റ് കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് പലയിടത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്. പൊലീസ് സ്ഥലത്തെത്തി ഹോസ്റ്റല്‍ പരിശോധിച്ചപ്പോള്‍ 13കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും. പൊലീസ് വിദ്യാര്‍ഥിയെ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം തുറന്നുപറയുകയായിരുന്നു. ഓടയില്‍ നിന്ന് ഷാനവാസിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും കുട്ടിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. 

Eng­lish Summary:Nine-year-old stabbed to death by thir­teen-year-old; The body was left in the sewer
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.