3 March 2026, Tuesday

Related news

February 17, 2026
February 15, 2026
February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026

ഗുജറാത്തില്‍ വന്‍ തീപിടിത്തം: 25 മരണം

Janayugom Webdesk
ഗാന്ധിനഗര്‍
May 25, 2024 10:45 pm

ഗുജറാത്തില്‍ വന്‍ തീപിടിത്തത്തില്‍ കുട്ടികളടക്കം 25 പേര്‍ മരിച്ചു. രാജ്കോട്ടിലെ ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ 15 പേർ കുട്ടികളാണെന്നും കെട്ടിടത്തിനുള്ളിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ സജ്ജീകരിച്ച മുഴുവന്‍ സൗകര്യങ്ങളും അഗ്നിക്കിരയായി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്നിശമനസേനയുടെ നാല് വാഹനങ്ങള്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. 

ശക്തിയേറിയ കാറ്റുണ്ടായിരുന്നതിനാല്‍ തീയണയ്ക്കല്‍ ദുഷ്ക്കരമായി. എസിയിൽ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞതിനാൽ ഡിഎന്‍എ പരിശോധന വേണ്ടിവരുമെന്ന് രാജ്കോട്ട് പൊലീസ് കമ്മിഷണർ രാജു ഭാർഗവ പറഞ്ഞു. പതിനഞ്ച് കുട്ടികളെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 

സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്ഥാപന ഉടമയായ യുവരാജ് സിങ് സോളങ്കിക്കെതിരെ കേസെടുത്തു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീല്‍ ആവശ്യപ്പെട്ടു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മുൻസിപ്പല്‍ കോര്‍പറേഷനുകള്‍ക്കും മറ്റ് ഭരണസമിതികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:Massive fire in Gujarat: 25 dead
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.