26 January 2026, Monday

ലൈംഗിക ആരോപണ കേസ് : പ്രജ്വല്‍ രേവണ്ണ മെയ് 31ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകും, വീഡിയോ

Janayugom Webdesk
ന്യൂഡല്‍ഹി
May 27, 2024 6:59 pm

ലൈംഗിക ആരോപണ കേസില്‍ കര്‍ണാടകയിലെ ഹസന്‍ എംപി പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്ന് അന്വേഷണ സംഘം. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് മുന്നില്‍ മെയ് 31ന് ഹാജരാകുമെന്നാണ് വിവരം. രാജ്യംവിട്ട് ഒരു മാസത്തിന് ശേഷമാണ് ഇയാള്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിലൂടെയാണ് തിരിച്ചുവരുന്നതിനെ കുറിച്ച് ഇയാള്‍ പ്രതിപാദിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച മെയ് 31ന് പത്തു മണിക്ക് എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകും. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും തനിക്കെതിരെയുള്ള വ്യാജ ആരോപണങ്ങളില്‍ നിന്നും പുറത്തുവരുമെന്ന ആത്മവിശ്വാസ തനിക്കുണ്ടെന്നുമാണ് രേവണ്ണയുടെ അവകാശവാദം. തന്റെ കുടുംബത്തോടെ ക്ഷമാപണം നടത്തണമെന്നും വീഡിയോയില്‍ രേവണ്ണ പറയുന്നുണ്ട്.

ലൈംഗിക ആരോപണ കേസില്‍ പ്രതിയായ കര്‍ണാടക എംപിയും ലോകസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് റദ്ദാക്കുന്നതില്‍ യാതൊരു നടപടിയും സ്വീകരിക്കാതെ കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ണാടക ആഭ്യന്തര മന്ത്രി രംഗത്തെത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. പ്രജ്വലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു.

Eng­lish Summary:Sex Alle­ga­tion Case: Pra­jw­al Revan­na to appear before SIT on May 31, Video
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026
January 26, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.