24 January 2026, Saturday

Related news

January 14, 2026
January 12, 2026
January 11, 2026
January 11, 2026
January 8, 2026
January 7, 2026
January 6, 2026
December 24, 2025
December 8, 2025
December 5, 2025

സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സം​ഗക്കേസ്; യുവനടിയുടെ പരാതി

Janayugom Webdesk
കൊച്ചി
May 28, 2024 8:42 pm

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സം​ഗത്തിനു പൊലീസ് കേസെടുത്തു. യുവനടിയുടെ പരാതിയിലാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്തു നിരവധി തവണ തന്നെ ബലാത്സം​ഗം ചെയ്തതായി നടി പരാതിയിൽ ആരോപിക്കുന്നു. നെടുമ്പാശ്ശേരി പൊലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.

എന്നാല്‍ കേസിനു പിന്നിൽ വ്യക്തി വിരോധമാണെന്നു സംവിധായകൻ പറയുന്നത്. നടി അടുത്ത സുഹൃത്താണെന്നു സംവിധായകൻ സമ്മതിച്ചു. എന്നാൽ പിന്നീട് സൗഹൃദം ഉപേക്ഷിച്ചു. ഇതിന്റെ വിരോധമാണ് പരാതിക്ക് കാരണം. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനുള്ള നീക്കം കൂടി പരാതിക്കു പിന്നിലുണ്ടെന്നു സംവിധായകൻ ആരോപിച്ചു.

ഒരു അഡാർ ലവ്, ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, തുടങ്ങിയവയാണ് ഒമർ ലുലുവിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. നല്ല സമയം എന്ന ചിത്രം വിവാദമായിരുന്നു. സിനിമയിലൂടെ എംഡിഎംഎ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്നതായി വ്യക്തമാക്കി കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തിയേറ്ററുകളിൽ നിന്നു സിനിമ പിൻവലിക്കപ്പെട്ടു.

Eng­lish Summary:Rape case against direc­tor Omar Lulu; The com­plaint of the young actress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.