5 December 2024, Thursday
KSFE Galaxy Chits Banner 2

അവയവക്കടത്ത്; ഇറാനിലുള്ള പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസിറക്കും

Janayugom Webdesk
കൊച്ചി
May 28, 2024 8:59 pm

അവയക്കടത്ത് കേസിൽ മുഖ്യ കണ്ണിയായ കൊച്ചി സ്വദേശി മധുവിനെയും കൂട്ടാളിയായ ഹൈദരാബാദ് സ്വദേശിയേയും പിടികൂടാൻ ഊർജിത നീക്കങ്ങളുമായി പൊലീസ്. ഇറാനിലുള്ള മധുവിനെ പാസ്‌പോർട്ട് റദ്ദാക്കിയോ ബ്ലൂ കോർണർ നോട്ടീസിറക്കിയോ നാട്ടിലെത്തിച്ച് പിടികൂടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. 

അവയവക്കടത്ത് കേസിൽ ആദ്യം അറസ്റ്റിലായ സാബിത്ത് നാസറും പിന്നീട് പിടിയിലായ സജിത്ത് ശ്യാമും കേസിലെ മുഖ്യകണ്ണിയായ കൊച്ചി സ്വദേശി മധുവിനെക്കുറിച്ച് മൊഴി നൽകിയിരുന്നു. മധുവിന്റെ നിർദേശപ്രകാരമാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള സംഘം അവയവദാതാക്കളെ ഇറാനിലെത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

ഹൈദരാബാദ് സ്വദേശിയാണ് സംഘത്തിലെ പ്രധാനിയെന്നും തിരിച്ചറിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊർജ്ജിതമാക്കിയത്. പാസ്‌പോർട്ട് റദ്ദാക്കണമെങ്കിൽ കോടതിയുടെ വാറന്റ് വേണം. സാധാരണഗതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷമാകും കോടതി വാറന്റ് അനുവദിക്കുകയെങ്കിലും ചുരുക്കം സന്ദർഭങ്ങളിൽ കുറ്റപത്രം നൽകുന്നതിന് മുമ്പും പുറപ്പെടുവിക്കാറുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂകോർണർ നോട്ടീസ് ഇറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും അന്വേഷണ സംഘത്തിന്റെ പരിഗണനയിലുണ്ട്. 

Eng­lish Summary:organ traf­fick­ing; Blue Cor­ner will issue a notice for the sus­pect in Iran
You may also like this video

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.