22 January 2026, Thursday

Related news

January 21, 2026
January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 19, 2025
December 16, 2025
December 10, 2025
December 6, 2025

പങ്കാളിയെ ഭയപ്പെടുത്താൻ റെയില്‍വേട്രാക്കിലിറങ്ങി; ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Janayugom Webdesk
ന്യൂഡല്‍ഹി
May 29, 2024 7:56 pm

റെയില്‍വേട്രാക്കിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ യുവതി ട്രെയിന്‍ തട്ടി മരിച്ചു. ആഗ്ര സ്വദേശിനിയായ റാണി(38)യാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ലിവ് ഇന്‍ പങ്കാളിയായ കിഷോറുമായി വഴക്കിട്ടാണ് യുവതി റെയില്‍വേ സ്റ്റേഷനിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പങ്കാളിയെ ഭയപ്പെടുത്താനായി ആത്മഹത്യാഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങുകയായിരുന്നു. കേരള എക്‌സ്പ്രസ് ട്രെയിന്‍ ഈ സമയത്താണ് ട്രാക്കിലൂടെ വന്നത്. തുടര്‍ന്ന് യുവതി തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ ഇവരെ ഇടിക്കുകയും യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ട്രെയിനിനടിയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

റാണിയും ലിവ് ഇന്‍ പങ്കാളിയായ കിഷോറും കഴിഞ്ഞ ഒരുവര്‍ഷമായി ഒരുമിച്ചാണ് താമസം. കിഷോറിന്റെ മദ്യപാനത്തെച്ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവദിവസവും കിഷോര്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ജീവനൊടുക്കാന്‍ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി യുവതി വീട് വിട്ടിറങ്ങുകയും ചെയ്തത്. വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കാണ് യുവതി പോയത്. ഇരുവരും പ്ലാറ്റ്‌ഫോമിലിരുന്നും വഴക്കിട്ടു. ഇതിനുപിന്നാലെയാണ് പങ്കാളിയെ ഭയപ്പെടുത്താനായി യുവതി ട്രാക്കിലേക്കിറങ്ങിയത്. ഈ സമയം ട്രാക്കിലൂടെ തീവണ്ടി വന്ന് യുവതിയെ ഇടിച്ചിടത്ത്.

റാണിയുടെ ആദ്യഭര്‍ത്താവ് അമിത മദ്യപാനത്തെത്തുടര്‍ന്നാണ് മരിച്ചതെന്നായിരുന്നു കിഷോര്‍ പൊലീസിന് നല്‍കിയ മൊഴി. ആദ്യവിവാഹത്തില്‍ യുവതിക്ക് മൂന്ന് ആണ്‍മക്കളുണ്ട്. ഇതില്‍ രണ്ടുപേര്‍ യുവതിക്കൊപ്പമായിരുന്നു താമസമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Eng­lish Summary:She stepped on the rail­way track to scare her part­ner; the young woman met a trag­ic end after being hit by a train
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.