23 January 2026, Friday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞു; 15 പേര്‍ക്ക് ദാരുണാന്ത്യം, 20ലധികം പേര്‍ക്ക് പരിക്ക്

Janayugom Webdesk
ശ്രീനഗര്‍
May 30, 2024 6:21 pm

ജമ്മു കശ്മീരില്‍ ക്ഷേത്രത്തിലേക്ക് പോകുന്ന ബസ് തോട്ടിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. 20ലധികം പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റു. ജമ്മു-പൂഞ്ച് ഹൈവേയില്‍ കാളി ധര്‍ മന്ദിറിന് സമീപമുള്ള തോട്ടിലേക്കാണ് ബസ് മറിഞ്ഞത്. യുപിയിലെ ഹത്രാസില്‍ നിന്നുള്ള യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ജമ്മുവില്‍ നിന്ന് റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

ബസ് 150 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് സംഭവത്തിൽ പൊലീസ് പറയുന്നത്. നാട്ടുകാരും രക്ഷാ പ്രവർത്തകരും ചേർന്ന് ആളുകളെ ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. 

Eng­lish Summary:Temple-bound bus over­turns into stream in Jam­mu and Kash­mir; 15 peo­ple died and more than 20 peo­ple were injured
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.