25 January 2026, Sunday

Related news

December 23, 2025
December 2, 2025
November 27, 2025
November 17, 2025
September 19, 2025
September 16, 2025
May 15, 2025
May 10, 2025
February 21, 2025
August 4, 2024

ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്ന് മസ്ക്

Janayugom Webdesk
സാന്‍ഫ്രാന്‍സിസ്കോ
June 11, 2024 10:21 pm

ആ­പ്പിള്‍-ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്ന് ഇലോണ്‍ മസ്ക്. ഐഫോണുകള്‍ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുമെന്ന ഗുരുതരമായ ആരോപണമാണ് മസ്ക് ഉയര്‍ത്തുന്നത്.
തന്റെ കമ്പനികളിലെത്തുന്ന സന്ദര്‍ശകരുടെ ഐഫോണുകള്‍ സുരക്ഷാ കവാടത്തില്‍ വച്ച് വാങ്ങി പ്രത്യേക പെട്ടിയില്‍ സൂക്ഷിക്കുമെന്നും മസ്ക് എ­ക്സില്‍ കുറിച്ചു. 

നേരത്തെ ഓപ്പണ്‍ എഐയുടെ സ്ഥാപകരിലൊരാളായ ഇ­ലോണ്‍ മസ്ക് പിന്നീട് കമ്പനിയുടെ നയംമാറ്റങ്ങളില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയായിരുന്നു. മനുഷ്യരാശിയുടെ പ്രയോജനത്തിനായി എഐ വികസിപ്പിക്കാനുള്ള ദൗത്യത്തില്‍ നിന്നും സിഇഒ സാം ആൾട്ട്‌മാന്‍ വ്യതിചലിച്ചതായാണ് മസ്കിന്റെ ആരോപണം. 

Eng­lish Summary:Musk says Apple will ban devices
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.