22 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 7, 2024
June 19, 2024
June 15, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024

കുവൈത്ത് ദുരന്തം: ലോകകേരള സഭയുടെ വ്യാഴാഴ്ച നടത്താനിരുന്ന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

Janayugom Webdesk
തിരുവനന്തപുരം
June 13, 2024 10:16 am

ലോക കേരള സഭയുടെ വ്യാഴാഴ്ച നടത്താനിരുന്ന ഉദ്ഘാടന സമ്മേളനവും, സെമിനാറും അനുബന്ധ പരിപാടികളും കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കി. വെള്ളി , ശനി ദിവസങ്ങളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികൾ ഉണ്ടാവില്ല.നിയമസഭാമന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വെള്ളിയും ശനിയുമാണ് ലോക കേരളസഭ ചേരുക.

103 രാജ്യങ്ങളിൽനിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിപ്രതിനിധികൾ പങ്കെടുക്കും.ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളുമുണ്ട്. പാർലമെന്റ്, നിയമസഭാ അംഗങ്ങളും സഭയുടെ ഭാഗമാണ്.വെള്ളി രാവിലെ 10ന് സഭാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെ സമീപന രേഖ അദ്ദേഹം സമർപ്പിക്കും.

എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം — നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവതൊഴിൽ അവസരങ്ങളും നൈപുണ്യവികസനവും, കേരള വികസനം ‑നവമാതൃകകൾ, വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ‑കുടിയേറ്റ നിയമങ്ങളും .മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നീ വിഷയങ്ങളിൽ അവതരണം നടക്കും. ഏഴു മേഖലാ സമ്മേളനങ്ങളും സംഘടിപ്പിക്കും.

Eng­lish Summary:
Kuwait Tragedy: Thurs­day’s con­fer­ence of the Lok Ker­ala Sab­ha and relat­ed pro­grams were cancelled

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.