വ്യാജ ചെക്ക് ഉപയോഗിച്ച് ട്രഷറിയില്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത ജീവനക്കാര്‍ക്ക് എതിരെ അന്വേഷണം തുടങ്ങി. കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് നടപടി.ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.പെന്‍ഷന്‍കാരിയായ ശ്രീകാര്യം ചെറുവക്കല്‍ സ്വദേശി എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്നുമാത്രം രണ്ടരലക്ഷം രൂപയാണ് നഷ്ടമായതായി കണ്ടെത്തി.
ഇവര്‍ കഴക്കൂട്ടം സബ് ട്രഷറി ഓഫീസര്‍ക്കും പോലീസിലും പരാതി നല്‍കി.തുടന്നുള്ള അന്വേഷണത്തിൽ പണം തട്ടിയതായി ധനവകുപ്പിലെ പരിശോധനാ സംഘം കണ്ടെത്തി. തട്ടിപ്പ് ഉറപ്പായതോടെ കഴക്കൂട്ടം പോലീസ് കേസെടുത്തു.ഈ മാസം 3, 4 തീയതികളിലാണ് പണം പിന്‍വലിച്ചത്. മൂന്നാംതീയതി രണ്ടുലക്ഷം രൂപ ഇങ്ങനെ പിൻവലിച്ചു.
നാലിന് 50,000 രൂപയും പിന്‍വ ലിച്ചു. പണം പിന്‍വലിക്കാൻ വ്യാജ ചെക്ക് ഉപയോഗിച്ചതായും കണ്ടെത്തി.കഴിഞ്ഞമാസം പുതിയ ചെക്ക് ബുക്ക് നല്‍കിയെന്നാണ് ട്രഷറി അധികൃതരുടെ അവകാശവാദം. എന്നാല്‍, ചെക്ക് ബുക്കിനു താൻ അപേക്ഷ നല്‍കിയിരുന്നില്ലെന്ന് മോഹനകുമാരി പറഞ്ഞു. പുതിയ ചെക്കിലെ ഒപ്പ് വ്യാജമാണെന്നും അവർ പരാതിപ്പെട്ടു.ട്രഷറിയില്‍ പണം പിന്‍വലിക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം മനസ്സിലായതെന്ന് മോഹനകുമാരി പരാതിയിൽ വ്യക്തമാക്കി.
English Summary:
Six Treasury employees suspended for stealing money from dead people
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.