18 January 2026, Sunday

Related news

October 13, 2025
August 23, 2025
July 21, 2025
June 20, 2025
June 16, 2025
May 15, 2025
April 7, 2025
February 2, 2025
January 18, 2025
December 5, 2024

സംസ്ഥാനത്തുടനീളം കേരളഗ്രോ ഔട്ട്‌ലെറ്റുകളും മില്ലറ്റ് കഫേകളും വിപുലീകരിക്കും: കൃഷിമന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
June 14, 2024 5:47 pm

സംസ്ഥാന കൃഷി വകുപ്പ് പ്രഖ്യാപിച്ച് പ്രവർത്തനം ആരംഭിച്ച കേരളഗ്രോ ഔട്ട്‌ലെറ്റുകളും, മില്ലറ്റ് കഫെയും എല്ലാ ജില്ലകളിലും വില്പനകേന്ദ്രങ്ങളുമായി പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഇത് സംബന്ധിച്ച് ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ സംസ്ഥാനത്തെ വിവിധ ഫാമുകൾ, കൃഷികൂട്ടങ്ങൾ, എഫ്‌പിഒകൾ, അഗ്രോ സർവീസ് സെന്ററുകൾ, എന്‍ജിഒകൾ എന്നിവർ ഉല്പാദിപ്പിക്കുന്ന വിവിധ ഉല്പന്നങ്ങൾ മൂല്യവർധനവ് നടത്തി കേരളഗ്രോ ബ്രാൻഡിൽ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ആവശ്യക്കാർക്ക് ലഭ്യമാക്കുന്നത്.

ഫാം ഫ്രഷ് പച്ചക്കറികളും പഴങ്ങളും പ്രസ്തുത കേന്ദ്രങ്ങൾ വഴി വിപണനം നടത്തും. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തനസജ്ജമാണെന്നും മറ്റ് ജില്ലകളിൽ ജൂലൈ ആദ്യവാരത്തോടെ കേരളഗ്രോ ഔട്ട്‌ലെറ്റുകൾ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. കേരളത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ കേരളഗ്രോ ജൈവം, കേരളഗ്രോ സുരക്ഷിതം എന്നീ വിഭാഗങ്ങളായിട്ടായിരിക്കും വിപണിയിലെത്തിക്കുക. ജൈവ രീതിയിലും ഉത്തമ കൃഷിരീതികൾ അവലംബിച്ചും ഉല്പാദിപ്പിക്കുന്ന വിഭവങ്ങൾ ആവും മൂല്യവർധനവ് നടത്തിയും അല്ലാതെയും ആവശ്യക്കാരിലേക്ക് എത്തിക്കും. കൃഷിക്കൂട്ടങ്ങളുടെയും വകുപ്പിന്റെ കീഴിൽ രൂപീകരിച്ചിട്ടുള്ള മറ്റ് കർഷക ഗ്രൂപ്പുകളുടെയും വിവിധ ഉല്പന്നങ്ങൾക്ക് ഗുണമേന്മ പരിശോധനയുടെ അടിസ്ഥാനത്തിൽ കേരളഗ്രോ ബ്രാൻഡിങ് നൽകാനാകുമെന്നും അതുവഴി കർഷകർക്ക് കൂടുതൽ വിപണി സാധ്യത നൽകാൻ കഴിയുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

ലോകത്തെമ്പാടും ചെറുധാന്യ കൃഷിയുടെയും ദൈനംദിന ഭക്ഷണക്രമത്തിൽ ചെറുധാന്യ ഉല്പന്നങ്ങളുടെ പ്രാധാന്യത്തെ പറ്റിയും അവബോധം സൃഷ്ടിച്ചുകൊണ്ട് 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിച്ചിരുന്നു. ലോകാരോഗ്യ സംഘടന ‘നാളെയുടെ ഭക്ഷണ’മായി പ്രഖ്യാപനം നടത്തിയിട്ടുള്ള ചെറുധാന്യങ്ങൾക്ക് അത്രതന്നെ പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന കൃഷി വകുപ്പും ചെറുധാന്യ കൃഷി പ്രോത്സാഹന പരിപാടികൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കുകയും കൃഷി വിസ്തൃതിയിൽ ഗണ്യമായ വർധനവ് ഉണ്ടാക്കുകയും ചെയ്തിരുന്നു.

ആരോഗ്യ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കേരളജനതക്ക് വിവിധ തരം ചെറുധാന്യങ്ങളും അവയുടെ മൂല്യവർധിത ഉല്പന്നങ്ങളും യഥേഷ്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്ലറ്റ് കഫേകളും എല്ലാ ജില്ലകളിലും തുറന്ന് പ്രവർത്തിക്കുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് യോഗത്തിൽ മന്ത്രി അറിയിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിൽ ജൂലൈ മാസത്തിലും മറ്റ് ജില്ലകളിൽ ഓഗസ്റ്റ് മാസത്തിലും മില്ലറ്റ് കഫേകൾ പ്രവർത്തനം ആരംഭിക്കും. കൃഷിക്കൂട്ടങ്ങൾ, കാർഷിക ഉല്പാദക കമ്പനികൾ, കുടുംബശ്രീ ഗ്രൂപ്പുകൾ, ചെറുധാന്യ കൃഷി വ്യാപന പദ്ധതിയിൽ രൂപീകരിച്ച ഗ്രൂപ്പുകൾ, അഗ്രോ സർവീസ് സെന്ററുകൾ തുടങ്ങിയവരാകും കഫേകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.