18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

July 7, 2024
June 19, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 13, 2024

കുവൈറ്റ് തീപിടിത്തം: നഷ്ടപരിഹാര നടപടികൾ വൈകില്ലെന്ന് കേന്ദ്രമന്ത്രി

Janayugom Webdesk
കൊച്ചി
June 14, 2024 8:31 pm

കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം, ഇൻഷുറൻസ് എന്നിവ വേഗം ലഭിക്കാനുള്ള നടപടികൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് കുവൈത്ത് സർക്കാർ ഉറപ്പു നൽകിയതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്. ഇതിനായുള്ള രേഖകൾ വേഗം തയ്യാറാക്കുമെന്ന്‌ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തെ വളരെ ഗൗരവകരമായാണ് കുവൈറ്റ് സർക്കാർ കാണുന്നത്. മരിച്ചവരെ തിരിച്ചറിയാനും എല്ലാവിധ പരിശോധനകളും നടത്തി കുറഞ്ഞ സമയത്തിനകം മൃതദേഹം വിട്ടുനൽകാൻ കുവൈറ്റ് സർക്കാർ എല്ലാ സഹായവും നൽകി. 25ഓളം ഇന്ത്യക്കാരാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇവർക്കെല്ലാം മികച്ച ചികിത്സയാണ് നൽകുന്നതെന്നും കീർത്തിവർധൻ സിങ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.