23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
November 23, 2024
November 22, 2024
November 22, 2024
November 20, 2024
November 18, 2024
November 8, 2024
October 22, 2024
October 21, 2024
October 20, 2024

ഇതരജാതിയിൽപ്പെട്ടവരുടെ വിവാഹം നടത്തിക്കൊടുത്തു; സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു

Janayugom Webdesk
June 14, 2024 8:58 pm

തമിഴ്നാട് തിരുനെൽവേലിയിൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്ത നിലയില്‍. ഇതരജാതിയിൽപ്പെട്ടവരെ വിവാഹം കഴിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തിരുനെൽവേലി സ്വദേശികളായ യുവാവിന്റെയും യുവതിയുടെയും വിവാഹം ഇന്നലെ ഓഫിസിൽ വച്ച് നടത്തിയിരുന്നു. ഇതിൽ പ്രകോപിതരായ പെൺവീട്ടുകാരാണ് ഓഫിസ് അടിച്ചു തകർത്തത്. ഓഫിസിന്റെ ചില്ലുകളും ഫർണിച്ചറുകളുമെല്ലാം നശിപ്പിച്ചു. പാർട്ടി ഓഫിസിലുണ്ടായിരുന്ന പ്രവർത്തകരെയും ആക്രമിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെ തിരുനെൽവേലി പൊലീസ് കേസെടുത്തു.

പാളയംഗോട്ടൈയിലെ അരുന്തതിയാർ വിഭാഗത്തിൽപ്പെട്ട മദനനും പെരുമാൾപുരത്തെ പിള്ള സമുദായത്തിൽ നിന്നുള്ള ദാക്ഷായിണിയും തമ്മിലാണ് വിവാഹിതരായത്. ഇവർ ആറ് വർഷമായി പ്രണയത്തിലായിരുന്നു. മിശ്രവിവാഹത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് വിയോജിപ്പുണ്ടായതോടെ സിപിഐഎം നേതാക്കൾ ഇടപെട്ടാണ് വിവാഹം നടത്തിയത്.വിവാഹത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയുടെ വീട്ടുകാരെത്തി സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.