28 June 2024, Friday
KSFE Galaxy Chits

Related news

June 24, 2024
June 23, 2024
June 22, 2024
June 22, 2024
June 21, 2024
June 19, 2024
June 16, 2024
June 15, 2024
June 13, 2024
June 12, 2024

വീട്ടിൽ അതിക്രമിച്ചു കയറി മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; 46 കാരൻ അറസ്റ്റിൽ

Janayugom Webdesk
കോയമ്പത്തൂർ
June 15, 2024 5:46 pm

മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 46കാരൻ അറസ്റ്റിൽ‌. തെലുങ്കുപാളയം പിരിവിൽ ബി ആനന്ദൻ (46) ആണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ ഫിസിയോതെറാപ്പി കോഴ്സ് പഠിക്കുന്ന 21കാരിയായ വിദ്യാർഥിനിയാണ്
ലൈം​ഗികാതിക്രമണത്തിന് ഇരയായത്. 

പെൺകുട്ടി നാല് സുഹൃത്തുക്കൾക്കൊപ്പമാണ് തെലുങ്കുപാളയത്ത് വാടകയ്ക്ക് താമസിച്ചത്. ഇവരുടെ അയൽവാസിയാണ് അറസ്റ്റിലായ ആനന്ദൻ. ഭാര്യയ്ക്ക് മകനുമൊപ്പമാണ് ഇയാൾ കഴിഞ്ഞിരുന്നത്. എന്നാല്‍ ആനന്ദൻ പതിവായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നെന്നും ആരോപണമുണ്ട്.

ചൊവ്വാഴ്ച രാത്രി വീടിന്റെ വാതിൽ അടയ്ക്കാൻ പെൺകുട്ടികൾ മറന്നതു ശ്രദ്ധയിൽപ്പെട്ട ആനന്ദൻ ബുധനാഴ്ച പുലർച്ചെ വീടിനുള്ളിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടി നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പരാതിയിൽ സെൽവപുരം പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

Eng­lish Summary:An attempt was made to break into the house and tor­ture a Malay­ali stu­dent; A 46-year-old man was arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.