13 January 2026, Tuesday

Related news

January 13, 2026
November 25, 2025
October 11, 2025
October 8, 2025
September 22, 2025
September 20, 2025
September 19, 2025
September 18, 2025
August 22, 2025
August 21, 2025

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; സൈബര്‍ ആക്രമണമെന്ന് ആരോപണം

Janayugom Webdesk
തിരുവനന്തപുരം
June 17, 2024 5:24 pm

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ് ലുവന്‍സറായ പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി ആരോപണം. തിരുവനന്തപുരം തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശി ആദിത്യയാണ് സ്വയം ജീവനൊടുക്കിയത്.

പതിനെട്ടുവയസായിരുന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. പ്രണയം അവസാനിച്ചതോടെ പെണ്‍കുട്ടിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച ആദിത്യ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ആദിത്യ. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആതേസമയം, സൈബര്‍ ആക്രമണം ഉണ്ടായെന്ന തരത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Eng­lish Summary:
Plus 2 stu­dent com­mits sui­cide in Thiru­vanan­tha­pu­ram; Alleged cyber attack

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.