ബംഗാൾ ട്രെയിന്‍ അപകടത്തിൽ റെയില്‍വേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഗുഡ്സ് ട്രെയിന്‍ സിഗ്നല്‍ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയില്‍വേ ബോര്‍ഡ് ആരോപണം. മരിച്ച ലോക്കോ പൈലറ്റിനുണ്ടായ മാനുഷിക പിഴവെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ജയവര്‍മ സിന്‍ഹ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി ലോക്കോ പൈലറ്റ് സംഘടന രംഗത്തെത്തിയിട്ടുണ്ട്.
അപകട കാരണം മരിച്ച ലോക്കോ പൈലറ്റിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ലോക്കോ പൈലറ്റുമാരുടെ ആരോപണം. മേഖലയില്‍ ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം തകരാറിലായിരുന്നു. ഗുഡ്സ് ട്രെയിനിന് ചുവപ്പ് സിഗ്‌നലുകള്‍ മറികടക്കാന്‍ രേഖാമൂലം അനുമതിയും നല്‍കിയിരുന്നു.
റാണിപത്രയിലെ സ്റ്റേഷന്‍ മാസ്റ്റര്‍ ആണ് ടിഎ 912 എന്ന രേഖാമൂലമുള്ള അധികാരം നല്‍കിയത്. സേഫ്റ്റി കമ്മീഷണറുടെ റിപ്പോര്‍ട്ടിന് മുമ്പേ റെയില്‍വേ ബോര്‍ഡിന്റെ പ്രസ്താവന ബോധപൂര്‍വ്വമെന്നും ആരോപണം. അതേസമയം ട്രെയിനപകടം ഉണ്ടായ ബംഗാളിലെ ഫാന്‍സിഡെവ മേഖലയില്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്.
English Summary:
Bengal train crash probe continues; The railway board attributed the accident to goods train ignoring the signal
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.