23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026

ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ സംരക്ഷണത്തിന് സിപിഐ ബഹുജന ശൃംഖല

Janayugom Webdesk
അമ്പലപ്പുഴ
June 21, 2024 8:06 pm

ആലപ്പുഴ മെഡിക്കല്‍ കോളജിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ബഹുജന ശൃംഖല സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിന്മേൽ നടന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടും അതിന്മേൽ സ്വീകരിച്ച നടപടികളും പ്രസിദ്ധീകരിക്കുക, പരാതികൾ വര്‍ധിക്കുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് സർക്കാർ ഫലപ്രദമായി ഇടപെടുക, അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക, ഐസിയു ബെഡുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ഒ പി കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 

സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അധ്യക്ഷനായിരുന്നു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി മോഹൻദാസ്, ഡി സുരേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. 

Eng­lish Summary:CPI mass net­work for pro­tec­tion of Alap­puzha Med­ical College
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.