22 January 2026, Thursday

Related news

December 6, 2025
October 13, 2025
October 2, 2025
September 10, 2025
September 4, 2025
August 1, 2025
July 8, 2025
July 1, 2025
June 27, 2025
May 21, 2025

പെന്‍ഷനും, ശമ്പളവും മുടക്കമില്ലാതെ നല്‍കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ;കെഎസ്ആര്‍ടിസിക്ക് 20കോടി രൂപ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 26, 2024 12:55 pm

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20കോടി രൂപ കൂടി അനുവദിച്ചതായി സംസ്ഥാനധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും, പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.

ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5717 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയത്.വിലക്കയറ്റം നിയന്ത്രിക്കാനും ജനങ്ങളുടെ പൊതു ആവശ്യങ്ങൾ നിറവേറ്റാനും സപ്ലൈകോയ്ക്ക് കൂടുതൽ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

അതെ സമയം, പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നുവെന്നും വിപണിയിൽ ഇടപെട്ട് വിലക്കയറ്റത്തെ നിയന്ത്രിക്കാനാവശ്യമായ നടപ്പികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Eng­lish Sumamry:
Min­is­ter KN Bal­agopal said that pen­sion and salary will be paid with­out inter­rup­tion; 20 crores have been allo­cat­ed to KSRTC.

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.