17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 11, 2024
October 9, 2024
October 7, 2024
September 16, 2024
September 10, 2024
August 29, 2024
July 18, 2024
July 2, 2024
July 2, 2024
July 1, 2024

ഭരണഘടനസംരക്ഷിക്കപ്പെടണമെന്നും, പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ ഉയരാന്‍ അനുവദിക്കണമെന്നും സ്പീക്കറോട് രാഹുല്‍ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
June 26, 2024 3:01 pm

പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി തെര‍ഞ്ഞെടുക്കപ്പെട്ട ഓംബിര്‍ലയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ ഉയരാന്‍ അനുവദിക്കണമെന്നും രാഹുല്‍ ഗാന്ധി ഓം ബിര്‍ലയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ശബ്ദം തകര്‍ക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യാ മുന്നണിയിലെ അംഗവും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവും പറഞ്ഞു.

സഭ നന്നായി പ്രവര്‍ത്തിക്കണമെന്നും സ്പീക്കര്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ കൃത്യമായി ചെയ്യണമെന്നും പ്രതിപക്ഷം ആഗ്രഹിക്കുന്നതായി രാഹുല്‍ പറഞ്ഞു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകും സഹകരണം പ്രാവര്‍ത്തികമാകുക. ജനങ്ങളുടെ ശബ്ദത്തെയാണ് സഭ പ്രതിനിധീകരിക്കുന്നത്. ഭരണപക്ഷത്തിന് അധികാരമുണ്ടെങ്കിലും പ്രതിപക്ഷം പ്രതിനിധീകരിക്കുന്നതും ജനങ്ങളുടെ ശബ്ദമാണ്.

നന്നായി സഭ പ്രവര്‍ത്തിക്കുക എന്നാല്‍ ജനങ്ങളുടെ ശബ്ദം കൂടുതല്‍ ഉറക്കെ സഭയില്‍ പ്രതിനിധീകരിക്കപ്പെടുന്നുവെന്നാണ് അര്‍ത്ഥം. ജനങ്ങളുടെ ശബ്ദത്തിന്റെ മധ്യസ്ഥനാകുകയാണ് നിങ്ങള്‍. പ്രതിപക്ഷത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങാന്‍ അനുവദിക്കുമെന്ന് പ്രതിപക്ഷം വിശ്വസിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Eng­lish Summary:
Rahul Gand­hi told the Speak­er that the Con­sti­tu­tion should be pro­tect­ed and the voice of the oppo­si­tion should be allowed to rise in the House

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.