15 January 2026, Thursday

Related news

January 9, 2026
January 3, 2026
December 18, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025

ട്രഷറി തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
July 1, 2024 12:25 pm

ട്രഷറി തട്ടിപ്പില്‍ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാനധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. തട്ടിപ്പ് ആവര്‍ത്തിക്കാതിരിക്കാന്‍ സോഫ്റ്റ് വെയറുകളിലല്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.

എല്ലാ ട്രഷറികളിലും സി സി ടി വി- കൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.എല്ലാ അക്കൗണ്ട് ഉടമകൾക്കും കെ വൈ സി നിർബന്ധമാക്കും. തുടർച്ചയായി ആറുമാസം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ മരവിപ്പിക്കും. 2007മുതൽ നടന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞു. അക്കൗണ്ട് ഉടമകൾക്ക് ആശങ്ക വേണ്ട. 

ചുരുക്കം തട്ടിപ്പുകൾ മാത്രമാണ് ഉണ്ടായത്.ഇത് കണ്ടെത്താനും നടപടി എടുക്കാനും കഴിഞ്ഞു. നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്ക് തിരിച്ചു നൽകി. കേന്ദ്രസർക്കാരിന്റെയും ആർബിഐയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ട്രഷറി പ്രവർത്തിക്കാൻ കഴിയൂ. ഇതിന്റെ പരിമിതി നിലനിൽക്കുന്നുണ്ട്. സ്ഥിരമായി ഒരു ട്രഷറിയിൽ മാത്രം ജോലി ചെയ്യുന്നവരെ മറ്റും.

ട്രഷറിയുടെ വിശ്വാസ്യത നിലനിർത്താനുള്ള നടപടി സ്വീകരിക്കും.എടിഎം കൊണ്ടുവരുന്നതിൽ ആർബിഐ നിയന്ത്രണം ഉണ്ട്. ഓൺലൈനായി പണം അനുവദിക്കുന്നതിനുള്ള സംവിധാനം വരുന്നുണ്ട്. തട്ടിപ്പിൽ പണം തിരിച്ചു പിടിക്കാൻ റിക്കവറി നടപടികൾ വേഗത്തിലാക്കും’ – മന്ത്രി പറഞ്ഞു.

Eng­lish Summary:
Min­is­ter KN Bal­agopal said that strong action will be tak­en against trea­sury fraud

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.