18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 21, 2024
November 18, 2024
October 11, 2024
October 9, 2024
September 16, 2024
September 10, 2024
August 29, 2024
July 2, 2024
July 2, 2024

പറഞ്ഞത് വാസ്തവം മാത്രം; സത്യത്തെ ഇല്ലാതാക്കാനാവില്ല;പരാമര്‍ശത്തിലുറച്ച് രാഹുല്‍ ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2024 3:52 pm

ലോക്സഭയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിലുറച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. താന്‍ പറഞ്ഞത് വാസ്തവം മാത്രമാണെന്നും സത്യത്തെ ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പ്രതികരിച്ചു.മോഡിയുടെ ലോകത്ത് സത്യം നീക്കം ചെയ്യാന്‍ കഴിയുമെന്ന് രാഹുല്‍ പറഞ്ഞു.രാഹുലിന്റെ പരാര്‍ശത്തിനെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

അതേസമയം ലോക്‌സഭയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയില്‍ നിന്ന് നീക്കി. ഹിന്ദു പരാമര്‍ശവും മോഡിക്കും ബിജെപിക്കുമെതിരായ പരാമര്‍ശങ്ങളുമാണ് രേഖയില്‍ നിന്ന് നീക്കിയത്. ആര്‍എസ്എസിനെതിരായ പരാമര്‍ശവും നീക്കം ചെയ്തു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ഭരണഭക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ലോക്‌സഭയില്‍ പരാമര്‍ശിച്ചിരുന്നു.ഹിന്ദുക്കളെ അപമാനിക്കുന്ന വിധത്തില്‍ ഒരു പരാമര്‍ശവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. ബിജെപി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Eng­lish Summary
It’s just the truth; Truth can­not be erased; Rahul Gand­hi points out

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.