14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 12, 2024
October 31, 2024
October 27, 2024
October 7, 2024
October 1, 2024
July 5, 2024
May 27, 2024
February 25, 2024
February 2, 2024
January 22, 2024

റോഡ് നിര്‍മ്മാണത്തിനും, പരിപാലനത്തിനും സര്‍ക്കാര്‍ നല്‍കുന്നത് മികച്ച പരിഗണനയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
July 5, 2024 11:15 am

സംസ്ഥാനത്തെ റോഡ് വികസനത്തെ കുറിച്ച് ആരോപണങ്ങല്‍ ഉന്നയിച്ച നജീബ് കാന്തപുരത്തിന് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. റോഡ് നിർമ്മാണത്തിനും പരിപാലനത്തിനും സർക്കാർ നൽകുന്നത് മികച്ച പരിഗണനയാണെന്ന് മന്ത്രി പറഞ്ഞു. ഗ്രാമീണ റോഡുകൾ ടാർ ചെയ്ത് നല്ല നിലയിലാണെന്നും, എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി മറുപടി നൽകി.സംസ്ഥാനത്തെ റോഡുകൾ ഗതാഗത യോഗ്യമാണ്.

ജനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് പോലും ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് സർക്കാരിൻറെ കാഴ്ചപ്പാട്. ചെറിയൊരു പരാതി പോലും പരിഹരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടിയും സ്വീകരിക്കും. പിഡബ്ല്യുഡി റോഡുകളുടെ പകുതിയും ബിഎൻബിസി ആക്കി മാറ്റുകയായിരുന്നു ലക്ഷ്യം. 50 ശതമാനം ഇത് കടന്നിട്ടുണ്ട്. ഇനിയും പരമാവധി റോഡുകൾ ബിഎൻബിസി ആക്കുംമന്ത്രി സഭയില്‍ മറുപടി നല്‍കി എല്ലാ ജനപ്രതിനിധികളുടെ മണ്ഡലത്തിലും ഇതിൻറെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

പ്രമേയ അവതാരകൻ മണിച്ചിത്രത്താഴ് സിനിമയിലെ ഗംഗ ശോഭനയാകുമെന്നാണ് പ്രതീക്ഷിച്ചത്. അദ്ദേഹത്തിൻറെ മണ്ഡലത്തിലെ റോഡുകളുടെ പണി വെച്ച് നോക്കുമ്പോൾ, പക്ഷേ അദ്ദേഹം നാഗവല്ലി ശോഭനയാണ് ആയത്നിയമസഭയിൽ നജീബ് കാന്തപുരത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് മന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Summary:
Min­is­ter Muham­mad Riaz said that the gov­ern­ment is giv­ing good atten­tion to road con­struc­tion and maintenance

You may also like this video:

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.