23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

September 4, 2024
July 6, 2024
July 15, 2023
June 28, 2023
December 27, 2022
December 6, 2022
December 3, 2022
November 4, 2022
November 3, 2022
October 30, 2022

ദക്ഷിണ കൊറിയയിലെ ‘റോബോട്ട് ആത്മഹത്യ’; ജോലി ഭാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം

Janayugom Webdesk
സിയോള്‍
July 6, 2024 9:43 pm

ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിനായി വിവിധ ജോലികൾ ചെയ്യുന്ന റോബോട്ട് ഓഫിസ് കെട്ടിടത്തിന്റെ കോണിപ്പടിയിൽനിന്നു താഴെ വീണ് പ്രവർത്തനരഹിതമായതില്‍ വ്യാപക ചര്‍ച്ച. രാജ്യത്തെ ആദ്യത്തെ ‘റോബോട്ട് ആത്മഹത്യ’ എന്നാണ് സംഭവത്തെ മാധ്യമങ്ങളടക്കം വിശേഷിപ്പിക്കുന്നത്. റോബോട്ട് സൂപ്പർ വൈസറിന് അമിത ജോലിഭാരം മൂലമുണ്ടായ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് വിലയിരുത്തൽ. വ്യാഴാഴ്ച നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് രാജ്യാന്തര മാധ്യമങ്ങളിലടക്കം വാർത്തയായത്.

കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾക്കിടയിലുള്ള കോണിപ്പടിയിൽ തകർന്നു കിടക്കുന്ന നിലയിലാണ് റോബോട്ടിനെ കണ്ടെത്തിയത്. കോണിപ്പടിയിൽനിന്നു വീഴുന്നതിനു മുമ്പ്, നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ അത് വട്ടം ചുറ്റുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോബോട്ടിന്റെ ഭാഗങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും തകർച്ചയെപ്പറ്റി നിർമ്മാണ കമ്പനി വിശകലനം ചെയ്യുമെന്നും സിറ്റി കൗൺസിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. 

റോബോട്ടിന്റെ വീഴ്ചയുടെ പശ്ചാത്തലത്തിൽ പ്രാദേശിക മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും മനുഷ്യരുടെയും യന്ത്രങ്ങളുടെയും ജോലിഭാരത്തെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ട്. ഓദ്യോഗിക രേഖകളുടെ വിതരണം, പ്രദേശവാസികൾക്ക് വിവരങ്ങൾ നൽകൽ എന്നിവയായിരുന്നു റോബോട്ടിിന്റെ ജോലി. രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറ് വരെയായിരുന്നു പ്രവർത്തന സ‌മയം.

Eng­lish Summary:‘Robot Sui­cide’ in South Korea; Dis­cus­sions about work­load are active
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.