19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 5, 2024
July 7, 2024
June 28, 2024
June 6, 2024
November 29, 2023
October 31, 2023
October 11, 2023
September 28, 2023
September 28, 2023
May 26, 2023

മൊബൈൽ ഡാറ്റ ഉപഭോഗം അഞ്ചുവര്‍ഷംകൊണ്ട് നാലിരട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
July 7, 2024 10:41 pm

ഇന്ത്യയിലെ ഒരു വ്യക്തിയുടെ മൊബൈൽ ഡാറ്റ ഉപഭോഗം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാലിരട്ടി വർധിച്ചു. ഇത് പ്രതിമാസം അഞ്ച് ജിബിയിൽ നിന്ന് 20 ജിബിയായി ഉയർന്നതായി വോഡഫോൺ ഐഡിയ സിഒഒ അഭിജിത് കിഷോർ ദി ട്രിബ്യൂണിനോട് പറഞ്ഞു.

ഉള്ളടക്കത്തിന്റെ വ്യാപനം, നെറ്റ്‌വർക്ക് വിപുലീകരണം, ആളുകൾക്ക് താങ്ങാനാവുന്ന ഡാറ്റാ പ്ലാനുകൾ, ചെറിയ വിലയുള്ള മൊബൈലുകളുടെ വിശാലമായ ശ്രേണി തുടങ്ങിയ ഘടകങ്ങളാണ് ഉപഭോഗത്തിലെ കുതിച്ചുചാട്ടത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും ഓൺലൈൻ ഗെയിമിങ്ങിന്റെയും വളർച്ച, ക്രിക്കറ്റ് ലോകകപ്പ്, ഫുട്ബോൾ ലോകകപ്പ് തുടങ്ങിയ മെഗാ കായിക ഇനങ്ങളുടെ തത്സമയ സ്ട്രീമിങ് തുടങ്ങിയവയും ഡാറ്റ ഉപഭോഗം വർധിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോകത്തിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്കുകളിൽ ഒന്നായതിനാൽ, ഉയർന്ന ഡാറ്റ ഉപയോഗത്തിൽ അതിശയിക്കാനില്ലെന്നും വിദഗ്ധര്‍ പറയുന്നു. എന്നാൽ പുതിയ താരിഫ് വർധനയ്ക്ക് ശേഷം ഡാറ്റ ഉപയോഗത്തിലെ വളർച്ച ഭാവിയിൽ തടസമില്ലാതെ തുടരുമോ എന്ന് കണ്ടറിയേണ്ടതുണ്ടെന്നും അവര്‍ വിലയിരുത്തുന്നു. ഈ മാസം മുതല്‍ ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയർടെൽ, വിഐ തുടങ്ങിയവർ മൊബൈല്‍ നിരക്ക് കുത്തനെ കൂട്ടിയിരുന്നു. 

Eng­lish Sum­ma­ry: Mobile data con­sump­tion has quadru­pled in five years

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.