25 November 2024, Monday
KSFE Galaxy Chits Banner 2

Related news

October 21, 2024
October 9, 2024
September 22, 2024
July 27, 2024
July 26, 2024
July 24, 2024
July 23, 2024
July 22, 2024
July 18, 2024
July 17, 2024

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 8, 2024 8:00 am

നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കം. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, പരീക്ഷ മുഴുവനും റദ്ദാക്കണമെന്ന ആവശ്യം, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയതടക്കം 38 ഹർജികൾ സുപ്രീം കോടതിക്ക് മുന്നിലുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാലയും മനോജ് മിശ്രയുമടങ്ങുന്ന ബെഞ്ചാണ് ഇവ പരിഗണിക്കുക. നീറ്റ് പരീക്ഷ റദ്ദാക്കുന്നതിനെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയും പരമോന്നത കോടതിയുടെ മുന്നിലുണ്ട്. 

നീറ്റ് പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങള്‍ ബാധിച്ചിട്ടില്ല. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ആരോഗ്യമന്ത്രാലയം നീറ്റ് യുജി കൗണ്‍സിലിങ് നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. 

67 പേര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായതോടെയാണ് നീറ്റ് യുജി പരീക്ഷ സംശയനിഴലിലായത്. തുടര്‍ന്ന് ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തുവന്നു. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. 1500 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് റദ്ദാക്കി പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. വിവാദങ്ങളെത്തുടര്‍ന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസിയുടെ (എൻടിഎ) പരീക്ഷകൾ സുതാര്യവും നീതിയുക്തവുമായി നടത്തുന്നതിന് ഫലപ്രദമായ നടപടികൾ നിർദേശിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം വിദഗ്‌ധരുടെ ഒരു ഉന്നതതല സമിതിക്കും കേന്ദ്ര സർക്കാർ രൂപം നൽകിയിരുന്നു. 

Eng­lish Sum­ma­ry: NEET ques­tion paper leak peti­tions in Supreme Court today

You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.