അട്ടപ്പാടി വട്ടലക്കിയിലെ ജനവാസമേഖലയില്‍ കണ്ടെത്തിയ പുലിയെ വനത്തില്‍ തുറന്ന് വിടാന്‍ വനംവകുപ്പ് ആലോചന. കടുവയുടെ കടിയേറ്റ നിലയില്‍ കണ്ടെത്തിയ പുലിയെ ചികിത്സക്കായി ധോണിയിലേക്ക് എത്തിക്കുകയായിരുന്നു.
പുലി ആരോഗ്യസ്ഥിതി വീണ്ടെടുത്തതിനാലാണ് വനത്തില്‍ തുറന്ന് വിടാന്‍ തീരുമാനിച്ചത്. പറമ്പിക്കുളത്തെ ഉൾക്കാട്ടിലേക്ക് തുറന്നുവിടാനാണ് വനംവകുപ്പ് ആലോചിക്കുന്നത്. കഴിഞ്ഞ ജൂൺ 10നാണ് സാരമായി പരിക്കേറ്റ നിലയിൽ ഷോളയൂർ വട്ടലക്കിയിലെ കൃഷിയിടത്തിൽ പുലിയെ കണ്ടെത്തിയത്.ചികിത്സക്കായി ജൂൺ 15നാണ് പുലിയെ ധോണിയിൽ എത്തിച്ചത് ‘വെറ്റിനെറി ഡോക്ടർമാരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറക്ക് വനത്തിൽ തുറന്ന് വിടും
English Summary
The forest department plans to release the tiger found in the residential area of Attappadi Vattalaki in the forest.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.