ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ നിയമിതനായി. ട്വൻ്റി ട്വൻ്റി ലോകകപ്പ് നേട്ടത്തിനുശേഷം വിരമിച്ച രാഹുൽ ദ്രാവിഡിന് പകരക്കാരനായാണ് നിയമനം. ബി സി സി ഐ സെക്രട്ടറി ജയ് ഷാ ആണ് പ്രഖ്യാപനം നടത്തിയത്. ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ഗംഭീറിന് കീഴിൽ കൊൽക്കത്ത ഐ പി എൽ കിരീടം സ്വന്തമാക്കിയിരുന്നു.
2007 ട്വൻൻ്റി ട്വൻ്റി ലോകകപ്പ്,2011 ഏകദിന ലോകകപ്പ് മത്സരങ്ങളിൽ ടോപ് സ്കോറർ ആയിരുന്നു. ഇന്ത്യയ്ക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വൻ്റി ട്വൻ്റി മത്സരങ്ങളും കളിച്ചിട്ടുണ്ട്.
English Summary: Gautam Gambhir is the Indian coach
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.