22 January 2026, Thursday

Related news

January 13, 2026
January 2, 2026
December 27, 2025
December 21, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 10, 2025

വിദ്യാർഥികളുടെ ഹോസ്റ്റൽ ഭക്ഷണത്തിൽ പല്ലി; രണ്ട് പേർ ആശുപത്രിയിൽ

Janayugom Webdesk
ഹൈദരാബാദ്
July 10, 2024 3:23 pm

തെലങ്കാനയിൽ ഹോസ്റ്റലിലെ പ്രഭാത ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. മേദക്ക് ജില്ലയിലെ സർക്കാർ സ്കൂളിനോട് ചേർന്നുള്ള
പെൺകുട്ടികളുടെ ഹോസ്റ്റലിലാണ് സംഭവം. പ്രഭാത ഭക്ഷണം കഴിച്ച പതിനേഴു പേരെ രാമായൻപേട്ടിലെ പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കടുത്ത വയറുവേദനയെ തുടർന്ന് രണ്ട് കുട്ടികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ ഒരു പാചകക്കാരനെയും സഹായിയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മോഡൽ സ്കൂൾ ഗേൾസ് ഹോസ്റ്റലിലെ കെയർടേക്കർക്കും സ്പെഷ്യൽ ഓഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി.

Eng­lish Sum­ma­ry: Lizard in stu­dents’ hos­tel food; Two peo­ple are in the hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.