22 January 2026, Thursday

Related news

January 22, 2026
January 19, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

Janayugom Webdesk
തെലങ്കാന
July 11, 2024 1:46 pm

ആന്ധ്രാപ്രദേശില്‍ എട്ടുവയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലായി. ആന്ധ്രപ്രദേശിലെ നന്ദ്യാര്‍ ജില്ലയിലാണ് സംഭവം. 12–13 വയസ്സ് പ്രായമുള്ള മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 

മുച്ചുമാരി പാർക്കിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ സമീപത്തെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിന് ശേഷം, സംശയത്തിന്റെ അടിസ്ഥാനത്തി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായ ആണ്‍കുട്ടികളെന്ന് പൊലീസ് പറഞ്ഞു. 

തങ്ങളെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് വിദ്യാര്‍ത്ഥികള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനുശേഷം മൃതദേഹം അടുത്തുള്ള കനാലിലേക്ക് തള്ളുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കാൻ ഊർജിതമായ തിരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Minor stu­dents have been arrest­ed in the case of the ra pe and mu rder of an eight-year-old girl

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.