ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ സുരക്ഷാ സേന വെള്ളിയാഴ്ച ജമ്മു ജില്ലയുടെ അതിർത്തിയിൽ തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.സ്പെഷ്യലൈസ്ഡ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റും ഒരു റെഗുലർ ആർമി ബറ്റാലിയനും ഉൾപ്പെടെ ഏകദേശം 1000 സൈനികരെ സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിനായി കത്വ ഉൾപെടെയുള്ള മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.
37 അധിക ക്യൂ ആർ ടി സംഘത്തെയും കരസേന വിന്യസിച്ചു. സുരക്ഷ അവലോകനത്തിന് പിന്നാലെ പരിശോധനകളും കർശനമാക്കിയിട്ടുണ്ട്. വനമേഖലകളിലും ഗ്രാമീണമേഖലകളിടക്കം പരിശോധന കർശനമാക്കാനാണ് തീരുമാനം. അതേ സമയം, കത്വയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസി ജമ്മു കശ്മീർ പൊലീസിനെ സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ദോഡയിലെ തിരച്ചിലിൽ ഭീകരരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
സൈന്യവും പൊലീസും സെൻട്രൽ റിസർവ് പൊലീസ് സേനയും (സിആർപിഎഫ്) സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. അഖ്‌നൂർ അതിർത്തിയിലെ ചെനാബ് നദിക്ക് സമീപമുള്ള ഗുഡ പാടാൻ, കാന ചക്ക് പ്രദേശങ്ങളിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജമ്മുവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാഹന പരിശോധനയും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
English Summary: terrorist attacks; Military deployment has been intensified in Jammu and Kashmir
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.